
തമിഴ്‌നാട്ടിലും ജമ്മുവിലും എൻ ഐ എ റെയ്ഡ് നടത്തുന്ന് . ഭീകര വാദികൾക്കും ദേശ വിരുദ്ധ ശക്തികൾക്കും അനിയന്ത്രിതമായ രീതിയിൽ സാമ്പത്തിക സഹായം ലഭ്യമായതിനെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ദേശ വ്യാപകമായ ഇത്തരം റെയ്‌ഡുകൾ. ഭീകര വാദികളും സ്ലീപ്പർ സെല്ലുകളും ഇന്ത്യയിൽ ക്രമാതീതമായി വർധിക്കുന്നു എന്ന ഇന്റലിജൻസിന്റെ നിർദ്ദേശത്തെ തുടർന്ന് തമിഴ്‌നാട്ടിലും ജമ്മുവിലും വ്യാപകമായി എൻ ഐ എ റെയ്ഡ് നടത്തുന്നത് . വലിയ തോതിലുള്ള സാമ്പത്തിക സഹായം ഇത്തരം ആൾക്കാർക്ക് ലഭിച്ചിരിക്കുന്നു എന്ന് രഹസ്യ അന്വേഷണ വിഭാഗം റിപ്പോർട്ട്ചെയ്തിരിക്കുന്നു ജമ്മുവിൽ ആറു ഇടങ്ങളിൽ പരിശോധന നടത്തുന്നു എന്നാൽ തമിഴ്‌നാട്ടിൽ പതിടങ്ങളിൽ ആണ് എൻ ഐ എയുടെ പരിശോധന തകൃതിയായി നടക്കുന്നു നടക്കുന്നത് . കൂടാതെ ഭീകര വാദത്തിനു വലിയ രീതിയിൽ ഫണ്ടിങ് നടക്കുന്നത് കൊണ്ടാണ് ഏറ്റവുമധികം തീവ്ര വധക്കേസുകൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യുന്നത് തമിഴ്‌നാട്ടിൽ പ്രധാനമായും എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ ആണ് റെയ്ഡ് നടത്തുന്നത് .ചെന്നൈ മധുര തേനി തിരുച്ചിറപ്പള്ളി എന്നിവിടനകളിൽ ആണ് പ്രധാനമായി റെയ്ഡ് നടക്കുന്നത് .
ഇത്തരത്തിൽ രണ്ടുപേരെ ഇപ്പോൾ കസ്റ്റഡിയിലെടുത്തിരുന്നു . തമിഴ്‌നാട് എൻ ഐ എയുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നു ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നു . ദക്ഷിണ ഇന്ത്യയിൽ തീരപ്രദേശം ലക്ഷ്യമാക്കിയുള്ള തീവ്ര വാദ പ്രവർത്തനങ്ങൾക്ക് ഒരു ഹബ് ആക്കി മാറ്റുക ഈന ലക്‌ഷ്യം ഇതിനു പിന്നിലുണ്ട് .തമിഴ്‌നാടിന്റെ തീരപ്രദേശങ്ങൾ നിർധനരായ കുടുംബത്തിലെ അംഗങ്ങളെ തിരഞ്ഞു പിടിക്കുകയും അവരെ തീവ്ര വാദ ആശങ്ങളിൽ ആകൃഷ്ടരാകുകയും വലിയ രീതിയിൽ സാമ്പത്തികമായി അവരെ സഹായിക്കുകയും തുടർന്ന് അവരെ ചാവേറുകളാക്കി മാറ്റാനുള്ള പരിശീലനങ്ങൾ കൊടുക്കുകയുമാണത്രെ.
ദക്ഷിണ ഇന്ത്യയിലെ തീവ്ര വാദ അആശയങ്ങൾ പിന്തുടരുന്നവരുടെ എണ്ണം തമിഴ്‌നാട്ടിൽ കൂടുതലായി കൂടി വരുന്നു .
ജമ്മുവിലും ഭീകരവാദ സംഘങ്ങൾ ശക്തിപ്പെടുന്നു. ഭീകരവാദ ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിനു ആളെ കൂട്ടുന്നതിനും വലിയ തോതിൽ സാമ്പത്തിക അടിയൊഴുക്ക് നടന്നിട്ടുണ്ടെന്ന് രഹസ്യ അന്വേഷണ വിഭാഗം സംശയിക്കുന്നു ഭീകരവാദ പ്രവർത്തനത്തിൽ ആളെ കൂട്ടുന്നതിന് വേണ്ടി ഇപ്പോൾ പ്രധാനമായി സാമ്പത്തികമായ പ്രലോഭനങ്ങളായാണ് നടത്തുന്നത് .
കൂടാതെ തുറമുഖങ്ങ്ൾ കേന്ദ്രീകരിച്ചുള്ള ഭീകര വാദ ഗ്രൂപ്പുകൾ ശക്തിപ്പെട്ടു വരുന്നത് ഇന്ത്യ ഗവൺമെന്റിന് വലിയ രീതിയിൽ തലവേദന സൃഷ്ടിക്കുന്നു . ഇത്തരം ഭീകര ആശയങ്ങൾ പേറുന്നവർക്കു സാമ്പത്തിക സഹായം ലഭ്യമാകുന്നതിന്റെ പ്രധാന സ്രോതസ്സുകൾ തീരദേശങ്ങൾ ആയി മാറുന്നുണ്ട് പലപ്പോഴും . കള്ളക്കടത്തു സംഘങ്ങളുടെ സഹായികളായി പ്രവർത്തിച്ചു പതിയെ പതിയെ ഭീകര വധ ഗ്രൂപ്പുകളിലേക്കെത്തപ്പെടുന്നു .