Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ മകൻ വിവേക് ആരുടെ ദത്തു പുത്രൻ ?

കേരളം കണ്ട സർക്കാർ സ്‌പോൺസേർഡ് അഴിമതികളുടെയെല്ലാം തലപ്പത്ത് ഉയർന്നു കേൾക്കുന്ന പേരാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സീമന്ത പുത്രി വീണാ വിജയന്റേത്. സ്പ്രിങ്ക്ലെർ ഇടപാട് മുതൽ അങ്ങേയറ്റം സ്വര്ണക്കള്ളക്കടത്ത് വരെ വീണ വിജയൻറെ പങ്ക് വ്യ്കതമായ രേഖകളോടെ ആരോപിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കാനോ ആരോപണങ്ങൾ കള്ളമാണെങ്കിൽ നിയമ നടപടികൾ സീകട്രിക്കാനോ വീണയോ മുഖ്യനോ ആർജവം കാട്ടാത്തതിൽ നിന്നും തന്നെ വീണയുടെ പങ്ക് സുവ്യക്തമാണ്.
എന്നാലിപ്പോൾ ഇവിടെ എവിടെയും കേൾക്കാത്ത ഒരു പേര് കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . മറ്റാരുടേയുമല്ല മുഖ്യന്റെ പൊന്നോമന പുത്രൻ വിവേക് കിരണിന്റേതാണ് അത്. രാഷ്ട്രീയ ചൂതാട്ടങ്ങൾക്കും ചോരക്കളികൾക്കും പാവം അണികളെ ഇട്ടു കൊടുത്ത ശേഷം വിദേശത്ത് ആഡംബര സൗകര്യങ്ങൾക്കിടയിൽ സുരക്ഷിതനാക്കി മാറ്റി നിർത്തിയ വിവേകിന്റെ പേര് ഒരിടത്തും ഇത് വരെ ഉയർന്നു കേട്ടിരുന്നില്ല . എന്നാൽ പിണറായി വിജയൻറെ വിദേശ യാത്രകളിൽ മകനുമായി നടത്തുന്ന കൂടിക്കാഴ്‍ചകൾ ചില അവിശുദ്ധ ഇടപാടുകളുടെ ഭാഗമാണെന്ന് നേരത്തെ തന്നെ ശ്രുതി ഉയർന്നിരുന്നു. ഇപ്പോഴിതാ കേരളത്തിൽ കത്തി നിൽക്കുന്ന എ ഐ കാമാരീ വിവാദത്തിൽ വിവേകിന്റെ പേരും പുറത്ത് വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ദേശാഭിമാനി മുൻ എഡിറ്ററായിരുന്ന ജി ശക്തിധരൻ വിവേകിനെ കുറിച്ച്എഴുതിയ ഒരു ലേഖനം പ്രസക്തമാകുകയാണ് . അതായത് വിവേക് കിരൺ ആരുടെ ദത്തു പുത്രൻ എന്ന തലക്കെട്ടോടെ അദ്ദേഹം കുറിച്ച ലേഖനത്തിൽ വിവേകിന്റെ പഠന കാലഘട്ടം മുതലുള്ള എല്ലാ അഴിമതികാലും എണ്ണിയെണ്ണി പറയുന്നുണ്ട്.
അതായത് ഇപ്പോൾ എ ഐ ക്യാമറാ വിവാദത്തിലൂടെ മാത്രമല്ല വിവേക് അഴിമതി വാർത്തകളിൽ നിറയുന്നത്. 2005 ൽ വി എസ് അച്യുതാനന്ദൻ പോളിറ്റ് ബ്യൂറോയ്ക്കെഴുതിയ കത്തിന്റെ ഉള്ളടക്കത്തിലും വിവേകിന്റെ പേര് തന്നെയായിരുന്നു മുൻപന്തിയിൽ എന്നതിന് തെളിവുകളുണ്ട്. 2005 ൽ വിവേക് യു കെ യിലെ ബെർമിംഗ് ഹാമിൽ എം ബി എ പഠനത്തിനായി പോയ സമയത്തായിരുന്നു ഇ കത്ത്. ബെർമിംഗ് ഹാമിലേക്ക് മകനെ പഠനത്തിനയയ്ക്കാനുല്ല പണം എവിടെ നിന്നായിരുന്നു എന്നാണ് അന്ന് വി എസ് ചോദിച്ചത് . ഇത് അന്വേഷണ വിധേയമാക്കണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലിരിക്കുന്ന പിണറായി വിജയൻറെ മകന് വിദേശത്തു പോയി പഠിക്കാനുള്ള 42 ലക്ഷം രൂപ ആര് നൽകി എന്നായിരുന്നു വി എസിന്റെ ചോദ്യം. 2 ലക്ഷത്തി ഇരുപ്പൂത്തിരണ്ടായിരം പൗണ്ട് ട്യൂഷൻ ഫീസായി നൽകിയാണ് വിവേക അവിടെ പഠിച്ചത്. പഠനം പൂർത്തിയായപ്പോൾ 50 ലക്ഷത്തിനടുത്തു ഇന്ത്യൻ രൂപയാണ് ചെലവായത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന പിണറായി വിജയൻറെ മകൻ കമ്യൂണിസ്റ്റ് കാരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഫ്യുഡൽ മാടമ്പി കണക്കെ വിദേശത്തേക്ക് പറക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. എന്നാൽ ഇത്രയേറെ പണം എവിടെ നിന്നും ലഭിച്ചു എന്നത് വീണ്ടും ചോദ്യ ചിഹ്നമായി. കുടുംബ സ്വത്തല്ല എന്നത് നിർശ്ചയം . പിന്നെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് ലഭിക്കണം. എന്നാൽ വിവേകിന്റെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ മനസിലാവും പഠനത്തിൽ എത്രമാത്രം പിന്നിലായിരുന്നു അയാളെന്നു. പിന്നെയുള്ളത് ബാങ്ക് വായ്പ എന്ന വഴിയാണ് . എന്നാൽ വായ്പായ്ക്കായി ബാങ്കിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല എന്നാണ് അറിയാനാവുന്നത് . അങ്ങനെ വരുമ്പോൾ മറ്റാരോ പണം മുടക്കി വിവേകിനെ സ്പോൺസർ ചെയ്തു എന്ന് വേണം മനസിലാക്കാൻ . ബെർമിംഗ് ഹാമിലേക്ക് പോകുന്നതിനു മുൻപ് മൂന്നര ലക്ഷം രൂപ മുടക്കി പി ജി ഡിപ്ലോമ ചെയ്തിരുന്നു വിവേക് . ഇതിനായി ഉള്ള പണം ബാങ്ക് വായ്പ എടുത്തതിനു രേഖകളുണ്ട് .ഈ മൂന്നര ലക്ഷം പോലും വായ്‍പയെടുക്കേണ്ടി വന്ന വിവേകിന് ബെർമിംഗ് ഹാമിലേക്ക് പോവാനുള്ള 50 ലക്ഷത്തോളം രൂപ ഇവിടെ നിന്നാകും കിട്ടിയിട്ടുണ്ടാവുക? അതായത് മറ്റാരോ കൃത്യമായി പിണറായിയുടെ മാകാൻബെ ഏറ്റെടുത്തു എന്ന് സാരം. ചുരുക്കത്തിൽ ദത്തു പുത്രൻ . എങ്കിൽ ആരാണാ കോടീശ്വരൻ . എന്ത് മാനദണ്ഡത്തിന്റെ പുറത്താണ് വിവേകിന് വേണ്ടി ഇയാൾ ലക്ഷങ്ങൾ വാരിയെറിഞ്ഞത്. മാത്രമല്ല വിവേകിന്റെ ബെർമിംഗ് ഹാ യാത്രയിൽ സ്പോൺസർ കോളം ഫിൽ ചെയ്തിരുന്നില്ല . ഇങ്ങനെ അജ്ഞാതനായി നിന്ന് കൊണ്ട് പിണറായിയുടെ മകനെ വളർത്തുന്ന ആ ദത്തു പിതാവ് ആരായിരിക്കും ? എന്തായാലും വിവേകിന്റെ വിദേശ വാസവും പിണറായിയുടെയും കമലയുടെയും വിദേശ പര്യടനങ്ങളുമെല്ലാം വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് വഴി മാറുകയാണ് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...