Exclusive

കുതിച്ചുയർന്ന് കോവിഡ്.നിരീക്ഷണവും മുൻകരുതലും ശക്തമാക്കി ഇന്ത്യൻ ഭരണകൂടം.

കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമായ സാഹചര്യത്തില്‍
കേന്ദ്രം
രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.
ചൈനയ്ക്ക് പുറമേ ജപ്പാന്‍, അമേരിക്ക, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. പുതിയ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുന്നത് വര്‍ധിപ്പിക്കേണ്ടതുണ്ട്. കൊറോണ വൈറസുകളെ ട്രാക്ക് ചെയ്യുന്നതിന് ഇത് അനിവാര്യമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു.മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പുതിയ വകഭേദങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും അങ്ങനെ ആരോഗ്യരംഗത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗ് വഴി ജനിതക ശ്രേണീകരണം നടത്തിയാണ് വൈറസുകളെ നിരീക്ഷിക്കുന്നത്.എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് ഇന്‍സാകോഗിലേക്ക് അയക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ചൊവ്വാഴ്ച 112 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 3490 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.അതേ സമയം.കൊറോണ വ്യാപനം രൂക്ഷമായ ചൈനയില്‍ സ്ഥിതിഗതികള്‍ ഗുരുതരം. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദിനംപ്രതി നിരവധി പേരാണ് മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.എന്നാൽ രോഗവ്യാപനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ ചൈനീസ് ഭരണകൂടം മറച്ചുവയ്‌ക്കുകയാണ്.സര്‍ക്കാര്‍ പുറത്തുവിടുന്നതിനേക്കാള്‍ ഇരട്ടിയിലധികം കൊറോണ കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നും പുറത്തുവരുന്നു

Crimeonline

Recent Posts

ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇ പി ക്ക് അറിയാമായിരുന്നു, EP സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബ്

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം…

1 hour ago

ശ്യാം ബാലകൃഷ്ണനെ പിണറായി സർക്കാർ മാവോയിസ്റ്റ് ആക്കി, അല്ലെന്ന് സുപ്രീം കോടതി, കനത്ത തിരിച്ചടി, തണ്ടർ ബോട്ട് പീഡിപ്പിച്ച ശ്യാമിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന…

2 hours ago

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി…

10 hours ago

സൈബര്‍കുഞ്ഞു രാഹുല്‍ സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറയുന്നത് – പത്മജ വേണുഗോപാൽ

തൃശൂര്‍ . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശന പോസ്റ്റുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.…

10 hours ago

ഇന്ത്യ വിരുദ്ധ നിലപാടുമായി കനേഡിയൻ പ്രധാനമന്ത്രി ഖലിസ്ഥാൻ പരിപാടിയിൽ, ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി . കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു…

11 hours ago

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ബിജെപിയുടെ സ്വാധീനം – കെ സുധാകരൻ

കണ്ണൂർ . ബിജെപിയുടെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി ജെ പി…

11 hours ago