Exclusive

പിണറായിയുടെ ഫ്യൂസ് പോയിനാണം കെട്ട് വേദി വിട്ട് മുഖ്യമന്ത്രി

ഇരട്ട ചങ്കനെന്നും വലിയ കപ്പിത്താനെന്നുമെല്ലാം സഖാക്കൾ പാടിപ്പുകഴ്ത്തുമെങ്കിലും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഇത്തരം ഓമന പേരുകളിൽ ഏറ്റവും രസകരവും ചേരുന്നതും മാന്ഡ്രേയ്ക് എന്ന പേരാണെന്നാണ് എന്റെയൊരു അഭിപ്രായം. ചെന്നിടം മുടിക്കുന്ന പിണറായി സഖാവിന്റെ മാന്ധ്രാകേ എഫ്ഫക്റ്റ് ഏറെ പ്രസിദ്ധവുമാണല്ലോ. കാലുകുത്തുന്നിടം പ്രളയം എന്ന് വേണ്ട ഏറ്റവുമൊടുവിലിതാ അനുഗ്രഹിച്ചു വിട്ട ഫ്രാൻസ് വേൾഡ് കപ്പിൽ മരിച്ചു കളിച്ചിട്ടും തോറ്റതും മാൻഡ്രേയ്ക്ക് എഫ്ഫക്റ്റ് ആണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം . ഖത്തർ ലോകകപ്പിൽ സെമിഫൈനല്‍ കളിച ഫ്രാൻസ് ടീമിന് മുഖ്യമന്ത്രി പിണറായി വിജയൻ‌ ആശംസകളുമായി രംഗത്തെത്തിയിരുന്നു . കൂടാതെ ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി കൊച്ചിയിൽവെച്ച് കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് ഫ്രാൻസിനെ ക്ഷണിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയുടെ വിവരം മരുമകൻ മുഹമ്മദ് റിയാസ് തന്നെയാണ് ഫേസ് ബൂക്കിലൂടെ പോസ്റ്റ് ചെയ്തത് .റിയാസിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും കേരളത്തിലേക്ക് ഫ്രാന്‍സിന് സ്വാഗതവും
നമ്മുടെ വിനോദസഞ്ചാര മേഖല ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുകയും ഒട്ടേറെ രാജ്യങ്ങള്‍ നിക്ഷേപസൗഹൃദവുമായി കേരളത്തിലേക്കെത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ച വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത ഫ്രാൻസ്‌ അറിയിച്ചു.

ൽ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത് ഫ്രാൻസിൽ നിന്നാണ്. സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നു.
ഫ്രഞ്ച് സംസ്ക്കാരത്തിന്‍റെ അവശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ വടക്കൻ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്‍റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്‍കൂടിയാണ്.കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോൾ ഫ്രാൻസിൽ നിന്നും കൂടുതൽ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണ്.ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനവും മുഖ്യമന്ത്രി അറിയിച്ചു.എന്നാൽ ഫ്രാൻസിനോട് ഈ ചതി വേണ്ടായിരുന്നു റിയാസ് ബ്രോ എന്നാണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു താഴെ വന്ന കമന്റുകൾ അധികവും. ഇപ്പോഴിതാ മാൻഡ്രേക് എഫക്ട് വീണ്ടും കത്തി പടർന്നിരിക്കുകയാണ്. അതായത് മാൻഡ്രേക്ക് വിജയൻ പങ്കെടുത്ത വേദിയിൽ വൈദ്യുതി നിലച്ചു പരിപാടി കുളമായതാണ് പുതിയ വാർത്ത. കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 11ാം വാർഷികാഘോഷചടങ്ങിനിടെയാണ് വേദിയിലെ വൈദ്യുതി ബന്ധം നിലച്ചത്. ഇന്നലെ കോവളം ക്രാഫ്ട് വില്ലേജിൽ ആയിരുന്നു ഈ ചടങ്ങ്. ഉദ്ഘാടകനായ മുഖ്യമന്ത്രി പ്രസംഗം നിറുത്തിയ ഉടനെ സ്റ്റേജിലെയും സദസിലെയും വൈദ്യുതി നിലക്കുകയായിരുന്നു . ഇതോടെ അൽപസമയം, മൈക്കിന് സമീപത്ത് മുഖ്യമന്ത്രി നിന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ടോർച്ചുമായി പാഞ്ഞത്തി മുഖ്യമന്ത്രിക്ക് വഴി കാണിച്ചു. പ്രസംഗ ശേഷം മുഖ്യമന്ത്രിക്ക് ഉപഹാരം നൽകാൻ കെ.എ.ടി തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ടോർച്ചിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി ഉപഹാരം സ്വീകരിച്ചു. ടോർച്ച് വെളിച്ചത്തിൽ തന്നെയാണ് മുഖ്യമന്ത്രി വേദിവിട്ടതും. എന്നാൽ അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ കയറിയതിന് പിന്നാലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Crimeonline

Recent Posts

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

3 hours ago

KP യോഹന്നാന്റെ മരണത്തിന് പിന്നിൽ ആ കള്ള പാതിരിയോ? !! വെളിപ്പെടുത്തൽ !

അമ്പരിപ്പിക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബമായ കടപ്പിലാരിലെ പുന്നൂസ് മകൻ യോഹന്നാന്റെ വളര്‍ച്ച. അരനൂറ്റാണ്ടു കൊണ്ട്…

4 hours ago

സ്വാതി മലിവാളിന്‍റെ പരാതി തള്ളി എ എ പി പാർട്ടി

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ…

4 hours ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ…

5 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പോലീസിനെ കബളിപ്പിച്ച് ജർമ്മനിയിലെത്തി

കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…

13 hours ago

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

16 hours ago