Crime,

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുള്ളത്.

മേയറുടെ വാഹനം ബസിന് കുറുകെ ഇട്ടു സിനിമാസ്റ്റൈലിനെ വെല്ലും വിധം നിർത്തിയിട്ടിരിക്കുന്ന ചിത്രം ഉൾപ്പെടെയാണ് ജോയ് മാത്യു പങ്കുവച്ചിരിക്കുന്നത്. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ വാക്കേറ്റമുണ്ടാക്കിയ മേയർ അധികാര ദുർവിനിയോ​ഗം നടത്തിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആര്യാ രാജേന്ദ്രന്റെ വാദങ്ങൾ എല്ലാം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

തിരുവനന്തപുരത്തെ പാളയം സാഫല്യം കോപ്ലംക്സിന് മുന്നിലുള്ള സി​ഗ്നലിൽ വച്ചായിരുന്നു വിവാ​ദമായിരിക്കുന്ന സംഭവം ഉണ്ടാവുന്നത്. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തിയിട്ട് മേയറും സംഘവും പുറത്തിറങ്ങി ബസ് ഡ്രൈവറോട് മോശമായി പെരുമാറുകയാണ് ഉണ്ടായത്. ബസ് യാത്ര തടഞ്ഞ് മേയർ നടത്തിയ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.

സംഭവത്തിൽ മേയർക്കെതിരെ വിമർശനങ്ങൾ കടുത്തതോടെ ഡ്രൈവർ യദുവിനെ പ്രതികാര നടപടി എന്നോണം സർവീസിൽ നിന്ന് മാറ്റിനിർത്താനാണ് എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജി നിർദേശിച്ചിട്ടുള്ളത്. അധികാരവും ഭരണ സ്വാധീനവും ഉണ്ടെങ്കിൽ നടു റോഡിൽ ഒരു മേയർക്ക് എന്തും ആകാമെന്നതിന്റെ തെളിവ് കൂടിയാണിത്. യദു നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ് കുച്ചിപ്പുടി കളിക്കുകയാണ്.

crime-administrator

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

4 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

5 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

6 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

14 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

1 day ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago