Kerala

ഒരു ചുക്കും സംഭവിക്കില്ലെന്ന് ഇ പി ക്ക് അറിയാമായിരുന്നു, EP സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബ്

പിണറായി വിജയന്റെയും സി പി എമ്മിന്റെയും സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബാണ് ഇ.പി ജയരാജൻ. ആ ബോംബ് പൊട്ടിത്തെറിച്ചാൽ താൻ നിലം പൊത്തുമെന്നു പിണറായി വിജയനും പാർട്ടി തന്നെ നിലം പരിശാവുമെന്ന് നേതൃത്വത്തിനും പ്രത്യേകിച്ച് എം വി ഗോവിന്ദനും നന്നായി അറിയാം. സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കൊന്നും സംഭവിക്കില്ലെന്ന് ഇ പി ജയരാജണ് നേരത്തെ അറിയാമായിരുന്നു.

തനിക്കെതിരെ എന്തിനാണ് അച്ചടക്ക നടപടി സ്വീകരിക്കു ന്നതെന്നാണ് വിവാദങ്ങൾക്കിടെ൪ ഇ പി മാധ്യമ പ്രവർത്തകരോട് ചോദിച്ചത് ഈ സാഹചര്യത്തിലായിരുന്നു. സി.പി.എമ്മിൻ്റെ ഫണ്ട് റെയ്സർ എന്ന ഓമനപ്പേരുള്ള ഇ.പി ജയരാജൻ തിരുവാ തുറന്നാൽ പലതും നഷ്ടപ്പെടുന്നത് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്ക് അറിയാവുന്നതാണ്. ഈ സാഹചര്യത്തിലാണ് ‘അച്ചടക്ക നടപടി’ എന്ന വടി പിണറായിയും പാർട്ടിയും പിറകിലോട്ടു ഒളിപ്പിച്ചത്. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം വിവാദങ്ങൾക്കിടെയിൽ ഇ പി ജയരാജൻ പുലർത്തിയിരുന്നു.

ജാവ്ദേകർ കൂടിക്കാഴ്ചയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ വിശദീകരിച്ചത് വൈകാരികമായിട്ടായിരുന്നു. ബിജെപിക്കെതിരെയുള്ള തൻ്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രം തന്നെ അവതരിപ്പിച്ചു കൊണ്ടാണ് ഇ പി വികാരനിർഭരനാവുന്നത്. ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും കുറേ നാളായി തനിക്കെതിരെ ഗൂഢാലോചന അയാൾ നടത്തുന്നുണ്ടെന്നും ഇ പി പറഞ്ഞു. സെക്രട്ടേറിയേറ്റ് യോഗത്തിൽ മറ്റ് നേതാക്കളാരും ഇ പി ജയരാജനെ ഒരക്ഷരം കുറ്റപ്പെടുത്താൻ മുതിർന്നില്ല എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പോളിംഗ് ദിനം തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനെന്നായിരുന്നു എന്നും ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചെന്നും ഇ പി യോഗത്തിൽ പറയുകയുണ്ടായി.

സംഭവത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാൻ ഇ പി പാർട്ടിയുടെ അനുവാദം തേടുകയായിരുന്നു. ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജാവ്ദേകറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇ.പി പറഞ്ഞതും ചെയ്തതുമെല്ലാം കണ്ണടച്ച് അംഗീകരിക്കുകyum തലയാട്ടുകയുമാണ് പിണറായി അടക്കം ചെയ്തത്.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

7 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

8 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

10 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

10 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

10 hours ago