ഫുട്ബോൾ എന്ന കായിക കളിയുടെ, ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ അഥവാ ഫിഫ.
. ഫിഫയുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം…
അസോസിയേഷൻ ഫുട്ബോൾ, ബീച്ച് ഫുട്ബോൾ, ഫുട്സാൽ എന്നിവയുടെ അന്താരാഷ്ട്ര ഭരണസമിതിയായി, സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ, ബെൽജിയം, ഡെന്മാർക്ക്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, സ്പെയിൻ എന്നീ ദേശീയ അസോസിയേഷനുകൾക്കിടയിലുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ചതാണ് ഫിഫ.ഇതിന്റെ അംഗത്വത്തിൽ ഇപ്പോൾ 211 ദേശീയ അസോസിയേഷനുകൾ ഉൾപ്പെടുന്നു. ഈ ദേശീയ അസോസിയേഷനുകൾ ഓരോന്നും ലോകത്തെ വിഭജിച്ചിരിക്കുന്ന 6 പ്രാദേശിക കോൺഫെഡറേഷനുകളിൽ അംഗങ്ങൾ ആയിരിക്കണം.
ഫിഫയുടെ പരമോന്നത ബോഡി ഫിഫ കോൺഗ്രസാണ് , ഓരോ അഫിലിയേറ്റഡ് അംഗ അസോസിയേഷന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു അസംബ്ലി. ഓരോ ദേശീയ ഫുട്ബോൾ അസോസിയേഷനും അതിന്റെ വലിപ്പമോ ഫുട്ബോൾ ശക്തിയോ പരിഗണിക്കാതെ ഒരു വോട്ട് ഉണ്ട്. എല്ലാ വർഷവും ഒരിക്കൽ സാധാരണ സെഷനുകളിൽ കോൺഗ്രസ് സമ്മേളിക്കുന്നു, 1998 മുതൽ വർഷത്തിലൊരിക്കൽ അസാധാരണമായ സെഷനുകൾ നടക്കുന്നു. ഫിഫയുടെ ഭരണനിയമങ്ങളും അവയുടെ നടപ്പാക്കലും പ്രയോഗവും സംബന്ധിച്ച തീരുമാനങ്ങൾ കോൺഗ്രസ് എടുക്കുന്നു. ഫിഫയുടെ ചട്ടങ്ങളിൽ മാറ്റം വരുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ. കോൺഗ്രസ് വാർഷിക റിപ്പോർട്ട് അംഗീകരിക്കുകയും പുതിയ ദേശീയ അസോസിയേഷനുകളുടെ സ്വീകാര്യത തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു. ഫിഫയുടെ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ഫിഫ കൗൺസിലിലെ മറ്റ് അംഗങ്ങളെയും അടുത്ത വർഷം കോൺഗ്രസ് തിരഞ്ഞെടുക്കുന്നു .-
കോൺഗ്രസിന്റെ ഇടവേളകളിൽ സംഘടനയുടെ പ്രധാന തീരുമാനമെടുക്കുന്ന ബോഡിയാണ്. കൗൺസിൽ 37 പേർ ഉൾക്കൊള്ളുന്നു: പ്രസിഡന്റ്; 8 വൈസ് പ്രസിഡന്റുമാർ; കോൺഫെഡറേഷനുകളിൽ നിന്നുള്ള 28 അംഗങ്ങൾ, അവരിൽ ഒരു സ്ത്രീയെങ്കിലുംവേണം.ഏത് രാജ്യമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന് തീരുമാനിക്കുന്ന സ്ഥാപനമാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
പ്രസിഡന്റും ജനറൽ സെക്രട്ടറിയുമാണ് ഫിഫയുടെ പ്രധാന ഓഫീസ് ഹോൾഡർമാർ, കൂടാതെ അതിന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല വഹിക്കുന്നത് ജനറൽ സെക്രട്ടേറിയറ്റാണ്, ഏകദേശം 280 അംഗങ്ങളാണ് അതിന്റെ സ്റ്റാഫുകൾ.


ഒരു യുദ്ധത്തിന്റെ മനോഹര പര്യവസാനം കാണാൻ കാത്തിരുന്ന ലോകത്തിനു മുന്നിൽ അർജന്റീന കിരീടമണിഞ്ഞു.
ആരെയും മോഹിപ്പിക്കുന്ന ഈ ലോകകപ്പിൽ ലോകം മുഴുവൻ ക്രിസ്മസ് ആഘോഷങ്ങളിൽ നിറയുന്ന രാവുകളിൽ ആരാധകർ കാത്തിരുന്ന സുവർണ്ണ നിമിഷം. ഭൂഗോളത്തിന്റെ ഒന്നടങ്കമുള്ള വിജയമായി അർജന്റീന മാറി എന്നതാണ് സത്യം. നിങ്ങൾ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ ലോകം അതിനായി ഗൂഢാലോചന നടത്തും എന്ന് ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോ എഴുതിയത് പോലെ മനുഷ്യമനസ്സുകൾ ഒന്നടങ്കം അതിതീഷ്ണമായി ഈ വിജയത്തിനായി കൊതിച്ചിട്ടുണ്ടാവും. ഒടുവിൽ, മറഡോണയുടെ പിന്മുറക്കാരൻ ലയണൽ മെസ്സി എന്ന രാജകുമാരൻ ആ സ്വർണ്ണകിരീടത്തിൽ മുത്തമിട്ടു.
ഖത്തറിൽ ആദ്യം മത്സരത്തിന്റെ കിക്കോഫ് മുതൽ കൊടിയേറിയ ആവേശത്തിന് കൊട്ടിക്കലാശമായി. ആദ്യാവസാനം ആവേശം നിറഞ്ഞ കലാശ കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്തു മെസ്സിയും സംഘവും ലോകകപ്പ് സ്വന്തമാക്കിയ നിമിഷത്തിൽ ആരാധകർ ആനന്ദം കൊണ്ട് ആർപ്പുവിളിച്ചു.ഒന്നും രണ്ടും വർഷമല്ല കാത്തിരുന്നത് 36 വർഷമാണ്. അർജന്റീന ലോകകപ്പ് നേടുമ്പോൾ ലയണൽ മെസ്സി എന്ന ക്യാപ്റ്റൻ അനശ്വരനാകുന്നു. ലൂസൈയിൽ സ്റ്റേഡിയത്തെ ത്രസിപ്പിച്ചാണ് മെസ്സിയും കൂട്ടുകാരും മൂന്നാമത്തെ കിരീടം സ്വന്തമാക്കുന്നത്. 1986 ൽ മറഡോണ വിജയത്തിലേക്ക് നയിച്ചെങ്കിൽ ഇവിടെ മെസ്സിയാണ് നായകൻ. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഹാട്രിക് നേടി. രണ്ടു ഗോൾ അടിച്ചു. അർജന്റീനയുടെ ഒരു ഗോൾ എയ്ഞ്ചൽ ഡിമരിയുടേതായിരുന്നു. ഷൂട്ടൗട്ടിൽ ഫ്രാൻസ് രണ്ട് കിക്ക് നഷ്ടപ്പെടുത്തി അർജന്റീന നാലും ഗോളാക്കി. ലയണൽ മെസ്സി ലോകകപ്പിൽ ഒരു പതിപ്പിൽ എല്ലാ റൗണ്ടിലും ഗോൾ അടിക്കുന്ന ആദ്യ താരമായി. പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നീ മത്സരങ്ങളിൽ എല്ലാം അർജന്റീന ക്യാപ്റ്റൻ വലകുലുക്കി. ആകെ 7 കളിയിൽ 7 ഗോൾ. ആകാശം നിറച്ച നീലമേഘമായി അർജന്റീനയുടെ ലയണൽ മെസ്സി ലോകകപ്പ് നെഞ്ചോട് ചേർത്തു. മറഡോണയെ പോലെ ഫുട്ബോൾ ചക്രവാളത്തിൽ മെസ്സി എന്ന നക്ഷത്രം അസ്തമിക്കാതെ ജ്വലിക്കുന്ന താരമായി ആറുവർഷം മുമ്പ് 1986ൽ മറഡോണയുടെ കീഴിലായിരുന്നു അവസാന കിരീടം. മെസ്സി എന്ന രണ്ട് അക്ഷരത്തിന്റെ മുന്നിൽ ലോകം ത്രസിച്ചു ന