Connect with us

Hi, what are you looking for?

Cinema

കോടതിക്കെതിരെ ആരോപണവുമായി ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ വിധി എഴുതി വെച്ച് കഴിഞ്ഞതാണ്. ഇപ്പോൾ നടക്കുന്നത് വെറും നാടകമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കോടതിയിൽ നിന്ന് പ്രോസിക്യൂട്ടർമാർ അപമാനവും പരിഹാസവും നേരിടുകയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.ഉന്നതരോട് ഒരു രീതി സാധാരണക്കാരോട് മറ്റൊരു രീതി എന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ പറഞ്ഞു. നേരത്തെ തന്നെ വിചാരണ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. കോടതിയുടെ ഇടപെടൽ ദുരൂഹമാണെന്നും, ഇരയുടെ ഭാഗത്ത് നിൽക്കുന്ന സമീപനമല്ല കോടതിയുടേതെന്നും അവർ പറഞ്ഞിരുന്നു.
വിചാരണ കോടതി ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. അതവരുടെ കൈയ്യിലുണ്ട്. ഇനി അത് ഏത് ദിവസം പ്രഖ്യാപിക്കണം എന്ന് മാത്രം തീരുമാനിച്ചാൽ മതി. ബാക്കിയെല്ലാം കഴിഞ്ഞതാണ്. ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും നാടകങ്ങളാണ്. കോടതിയിൽ കൊണ്ടുപോയി പേപ്പർ കൊടുക്കുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്ന അപമാനവും പരിഹാസവുമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് പ്രോസിക്യൂട്ടർമാർ മാറി. എന്തുകൊണ്ട് ഇവർ മാറി എന്ന് കോടതി ചോദിക്കുന്നില്ല. മേൽകോടതികളിൽ ഉള്ളവർ എന്തുകൊണ്ട് കീഴ്കോടതിയിൽ നിന്ന് പ്രോസിക്യൂട്ടർമാർ രാജിവെച്ച് പോകുന്നു എന്ന് ചോദിക്കുന്നേയില്ല. അതിനൊരു കാരണമുണ്ടാവില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
കോടതിയിൽ പോയി ചോദിക്കുമ്പോൾ, അവിടെ നിന്ന് കോടതി ചോദിക്കുന്നത്, നിങ്ങൾക്ക് ഇങ്ങനെ മൊബൈൽ സറണ്ടർ ചെയ്ത് കൂടേ, നിങ്ങൾക്ക് ഇങ്ങനൊക്കെ ചെയ്തൂടേ എന്നൊക്കെയാണ്. ഇങ്ങനൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാൽ ജനങ്ങൾക്ക് കോടതിയിൽ കുറച്ച് വിശ്വാസവും ബഹുമാനവുമൊക്കെയുണ്ടാവും. പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ. എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കൂ. ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കൂ. പാവപ്പെട്ടവർ ഇതെല്ലാം കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്നാണ് നമ്മളോട് കോടതികൾ പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നീതിപിഠത്തോട് സാധാരണക്കാരന് ഭയവും സംശയവുമാണ്. അത് ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയായത് കൊണ്ടാണ്. ഒരു സാധാരണക്കാരൻ കോടതിയിലേക്ക് കയറിയാൽ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്. എന്റെ കേസിൽ ഞാൻ തെറ്റ് ചെയ്തു എന്ന രീതിയിലാണ് ജഡ്ജി എന്നെ സംസാരിച്ചത്. പക്ഷേ ഞാൻ അതിനെ ബഹുമാനിക്കുന്നു. ഞാൻ നിയമം കൈയ്യിലെടുത്തത് കൊണ്ട് കോടതി ആ വാക്ക് ചോദിച്ചത്. തീർച്ചയായും കോടതി അത് ചോദിക്കേണ്ടതാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു. പക്ഷേ ഒരു ഉന്നതൻ കോടതിയിലെത്തിയാൽ കോടതി ചോദിക്കുന്നത് സാധാരണ രീതിയിലാണ്. സാധാരണക്കാർക്ക് ഒരു പോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങൾക്ക് നീതിപീഠത്തെ സംശയമാണ്. ഭയവുമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.


അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന ആവശ്യപ്പെട്ട് വീണ്ടും ഫോർവേർഡ് നോട്ടും കോടതിയിലെത്തി. പീഡന ദൃശ്യങ്ങളുടെ വിവരണവുമായി മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണകോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആരോപണം ദിലീപ് തള്ളി. തന്റെ കൈവശം നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.
ഇതിനിടെ ഹൈക്കോടതി ജഡ്ജിക്കെതിരെ ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയിലെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പകത്ത് ഹർജി പരിഗണിക്കുന്നതിൽ നിന്ന് മാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ദിലീപിന്റെ വാദങ്ങളെ ക്രൈംബ്രാഞ്ച് ശക്തമായി എതിർത്തു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം കിട്ടി മൂന്ന് മാസമായിട്ടും തുടർ പരിശോധന നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുംബൈയിലെ ലാബിൽ നിന്ന് കിട്ടിയിരുന്നുവെന്നും ദിലീപ് ക്രൈംബ്രാഞ്ച് ആവശ്യത്തെ എതിർത്ത് കൊണ്ട് കോടതിയെ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...