
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ജോ റൂട്ട് ഒഴിഞ്ഞു. ജോ റൂട്ട് ക്യാപ്റ്റന്‍സി ഒഴിഞ്ഞെന്ന് വാര്‍ത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ‘ഒരു യുഗത്തിന്റെ അന്ത്യം’ എന്നാണ് ട്വിറ്ററില്‍ ഇ.സി.ബി കുറിച്ചത്. കഴിഞ്ഞ കുറച്ച് പരമ്പരകളിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് 31- കാരനായ റൂട്ടിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
റൂട്ടിന്റെ നേത്ര്വത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഷസ് പരമ്പരക്ക് ഇറങ്ങിയ ഇംഗ്ലണ്ട് 0-4 ന് തോറ്റിരുന്നു. കൂടാതെ കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ മറ്റൊരു ഞെട്ടിക്കുന്ന തോല്‍വിയും ഇംഗ്ലണ്ട് ഏറ്റുവാങ്ങിയിരുന്നു.
2017ല്‍ അലസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റൂട്ട് 64 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ 27 മത്സരങ്ങള്‍ വിജയിച്ച റൂട്ട് 26 എണ്ണത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട് . 42.18 ശതമാനമായിരുന്നു് അദ്ദേഹത്തിന്റെ വിജയ ശതമാനം.