കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 33.34 ശതമാനം വര്‍ദ്ധനവ .4614 കോടിയെന്ന് ്‌വ്യക്തമാക്കി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2020-21ലെ ഇറക്കുമതി 3,462 കോടി ഡോളറായിരുന്നു .സ്വര്‍ണം ഇറക്കുമതി വര്‍ദ്ധിക്കുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടാനിടയാക്കുന്നുണ്ട്. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കഴിഞ്ഞവര്‍ഷം 10,262 കോടി ഡോളറില്‍ നിന്ന് 19,241 കോടി ഡോളറിലേക്ക് കുത്തനെ കൂടിയിരുന്നു.

കഴിഞ്ഞവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍പാദ കണക്കുപ്രകാരം കറന്റ് അക്കൗണ്ട് കമ്മി 2,300 കോടി ഡോളറാണ്; ജി.ഡി.പിയുടെ 2.7 ശതമാനമാണിത്. 2021-22 ഏപ്രില്‍-ഫെബ്രുവരിയിലെ കണക്കുപ്രകാരം 842.28 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.കയറ്റുമതിക്കും നേട്ടംകഴിഞ്ഞവര്‍ഷം ജെം ആന്‍ഡ് ജുവലറി കയറ്റുമതി 50 ശതമാനം ഉയര്‍ന്ന് 3,900 കോടി ഡോളറായി.2ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗരാജ്യമാണ് ഇന്ത്യ; ചൈനയാണ് ഒന്നാമത്. ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ മുന്തിയപങ്കും കൈകാര്യം ചെയ്യുന്നത് ആഭരണവില്പന മേഖലയാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയാണ് വില. ഏപ്രില്‍ ഒന്‍പതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38880 രൂപയാണ്. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.