
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആറു വിക്കറ്റിനായിരുന്നു ലഖ്‌നൗയുടെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്് ഇറങ്ങിയ സൂപ്പര്‍ ജയന്റ്സ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
നേരത്തെ 36 പന്തില്‍ നിന്ന് 2 സിക്‌സും 3 ഫോറുമടക്കം 39 റണ്‍സ് നേടിയ ഋഷഭ് പന്തും, 28 പന്തില്‍ നിന്ന് 3 ഫോറടക്കം 36 റണ്‍സും നേടിയ സര്‍ഫറാസും പുറത്താകാതെ നിന്നു.34 പന്തില്‍ 61 റണ്‍സ് നേടിയ പ്രഥ്യവി ഷായാണ്് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഋഷഭ് പന്ത് – സര്‍ഫറാസ് ഖാന്‍ സഖ്യമാണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി . നേരത്തെ ഓപ്പണര്‍ പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് തുടക്കം പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് മുതലാക്കാന്‍ സാധിക്കാതിരുന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലൊതുങ്ങിയിരുന്നു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.ക്യഷ്ണപ്പ ഗൗതം ഒരു വിക്കറ്റ് വീഴ്ത്തി.
മറുവശത്ത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ മിന്നും പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിലെത്തിച്ചത്. 52 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഒമ്പത് ഫോറുകലുടെയും അകമ്പടിയോടെ 80 റണ്‍സെടുത്തു. ഡിക്കോക്കും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (25 പന്തില്‍ നിന്ന് 24 റണ്‍സ്) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്.
രാഹുലും എവിന്‍ ലൂയിസും (13 പന്തില്‍ നിന്ന് 5) ഡിക്കോക്കും പുറത്തായ ശേഷം ദീപക് ഹൂഡയും ക്രുണാല്‍ പണ്ഡ്യയും ചേര്‍ന്ന് സൂപ്പര്‍ ജയന്റ്സിനെ വിജയത്തിനടുത്ത് വരെയെത്തിച്ചു. അവസാന ഓവറില്‍ ഹൂഡ (13 പന്തില്‍ നിന്ന് 11) പുറത്തായ ശേഷമെത്തിയ ആയുഷ് ബദോനി സിക്സടിച്ച് ടീമിന്റെ വിജയ റണ്‍ നേടുകയായിരുന്നു. മൂന്ന് പന്തില്‍ നിന്ന് ബദോനി 10 റണ്‍സടിച്ചു. ക്രുണാല്‍ 14 പന്തുകള്‍ നേരിട്ട് 19 റണ്‍സോടെ പുറത്താകാതെ നിന്നു.ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് രണ്ടും, ലളിത് യാദവും, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.