ആന്‍ഡ്രു മക്ഡൊണാള്‍ഡ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. മുന്‍ ഓസീസ് താരം കൂടിയായ ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മക്ഡൊണാള്‍ഡിന്റെ നിയമനം.

നാലു വര്‍ഷത്തേക്കാണ് കരാര്‍.ലാംഗര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ മക്ഡൊണാള്‍ഡ് ടീമിന്റെ ഇടക്കാല പരിശീലകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

2019 മുതല്‍ ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ അംഗമായിരുന്നു മക്ഡൊണാള്‍ഡ് . അടുത്തിടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര 1-0ന് നേടിയ ഓസീസ് ടീമിന്റെ പരിശീലകനായി കൂടിയായിരുന്നു മക്ഡൊണാള്‍ഡ്.