Connect with us

Hi, what are you looking for?

News

ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ വീട്ടില്‍ മോഷണം

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ വീട്ടില്‍ മോഷണം .ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കളാണ് മുഖംമൂടിയണിഞ്ഞെത്തിയ കള്ളന്‍ മോഷ്ടിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹോളണ്ട് പര്‍ക്കിലെ 40 മില്യണ്‍ പൗണ്ട് വിലവരുന്ന ആഡംബര വസതിയുടെ മുകൡത്തെ നിലയിലാണ് കള്ളന്‍ കയറിയത്.ബെക്കാമും ഭാര്യ വിക്ടോറിയയും 10 വയസ്സുള്ള മകള്‍ ഹാര്‍പ്പറും താഴേ നിലയില്‍ വിശ്രമിക്കുകയായിരുന്നു സംഭവം. എന്നാല്‍ ബെക്കാമും ഭാര്യയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇന്നലെ വെളുപ്പിന് നൈറ്റ്ഔട്ട് കഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ ക്രൂസാണ്(17)മോഷണ വിവരം ആദ്യം അറിഞ്ഞത്.

മകന്‍ ക്രൂസ് വീട്ടിലെത്തുമ്പോള്‍ മുകളിലത്തെ നിലയിലെ ജനല്‍ ചില്ലുകള്‍ ആകെ തകര്‍ന്ന് അലങ്കോലമാക്കി കിടക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഉടനെ ് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ശേഷം ബെക്കാമും മകനും കൂടി എന്തെല്ലാം മോഷണം പോയെന്നറിയാന്‍ വീടാകെ തിരയുകയായിരുന്നു. മോഷണം തികച്ചും പ്രൊഫഷണല്‍ രീതിയിലായിരുന്നുവെന്നാണ് ബെക്കാമുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്. എന്നാല്‍, ഒരു കിടപ്പുമുറിയില്‍ മാത്രമാണ് കള്ളന് കയറാന്‍ കഴിഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞത്.

മോഷണം ബെക്കാം കുടുംബത്തിന് വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്. ആര്‍ക്കും പരിക്കൊന്നും പറ്റിയില്ല എന്നത് ആശ്വാസകരമാണ്. കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും ആയിരക്കണക്കിന് പൗണ്ട് വിലമതിക്കുന്ന നിരവധി ഡിസൈനര്‍ വസ്ത്രങ്ങളും ആക്‌സസറികളും പിന്നെ ചില ഇലക്ട്രിക് ഉപകരണങ്ങളുമാണ് മോഷണം പോയിരിക്കുന്നത്.പ്രതികളെ ഉടനെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...