Connect with us

Hi, what are you looking for?

News

തുടര്‍ച്ചയായ രണ്ടാം ജയം: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ .

മുംബൈ:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയം പിന്‍തുടര്‍ന്ന മുബൈയ്് ഇരുപതോവറില്‍ ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. രാജസ്ഥാനായി ജോസ് ബട്‌ലര്‍ സെഞ്ചുറി നേടി .മികച്ച ബൗളിങ് കാഴ്ചവെച്ച യൂസ്വേന്ദ്ര ചാഹലിന്റെ പ്രകടനമാണ്് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതരാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ തുടക്കം തന്നെ പതറി. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കേ വെറും 10 റണ്‍സ് മാത്രമെടുത്ത നായകന്‍ രോഹിത് ശര്‍മ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. പിന്നാലെ വന്ന അന്‍മോല്‍പ്രീത് സിങ്ങും നിരാശപ്പെടുത്തി. വെറും അഞ്ച് റണ്‍സെടുത്ത താരത്തെ നവ്ദീപ് സൈനി ദേവ്ദത്തിന്റെ കൈയ്യിലെത്തിച്ചു. എന്നാല്‍ അവിടുന്നങ്ങോട്ട് മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മയുടെയും കരുത്തിലാണ് മുംബൈ 100 കടന്നത്.

43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 54 റണ്‍യായിരുന്നു ഇഷാന്‍ സ്‌കോര്‍ ചെയ്തത്്. മികച്ച പ്രകടനം നടത്തിയ തിലകും അര്‍ധസെഞ്ചുറി നേടി.33 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും കരുത്തില്‍ 61 റണ്‍സെടുത്ത താരത്തിന്റെ കന്നി ഐ.പി.എല്‍ അര്‍ധസെഞ്ചുറി കൂടിയാണിത്.മറ്റുളളവര്‍ സ്‌കോര്‍ ചെയ്യാന്‍ പതറിയതാണ് മുംബൈയെ തോല്‍ലിയിലെക്ക് നയിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണര്‍ ജോസ് ബട്ലര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മികച്ച സ്‌കോറിലെക്ക് രാജസ്ഥാനെ നയിച്ചത്. ബോളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും മില്ല്‌സും മുംബൈക്കായി തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചഹലും,സൈനിയുമാണ് രാജസ്ഥാനായി തിളങ്ങിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...