Categories: ExclusiveSports

കൊവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കാന്‍ സാനിയ മിര്‍സ, 25ലക്ഷം സമാഹരിക്കും

രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇറങ്ങിത്തിരിക്കുന്നു. അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കാനാണ് നീക്കം. കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പണം സ്വരൂപിക്കുകയാണ് താരം ചെയ്യുക.

ഓക്‌സിജന്‍ പ്രതിസന്ധി പരിഗണിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും ഇതിനായാണ് അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കുന്നതെന്നും സാനിയ വ്യക്തമാക്കി. ഇതില്‍ നിന്നും കൂടുതലായി ലഭിക്കുന്ന തുക രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞു.

ഇതുവരെ 6.14 ലക്ഷം രൂപ സമാഹരിക്കാനായെന്നു സാനിയ വ്യക്തമാക്കി. രാജ്യത്തിന് നമ്മുടെ സഹായം വേണ്ട ഏറ്റവും വലിയ സമയമാണിത്. ഇപ്പോള്‍ നമുക്ക് ഒത്തു ചേരാം എന്ന കുറിപ്പോടെയാണ് സാനിയ ക്യാംപെയ്‌നു തുടക്കമിട്ടത്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌കാ ശര്‍മയും സഹായവുമായി രംഗത്ത് വന്നിരുന്നു.വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ചേര്‍ന്നു കോവിഡ് പ്രതിരോധത്തിനായി നടത്തിയ ക്യാപെയ്‌നിലൂടെ രണ്ടു കോടി രൂപ സമാഹരിച്ചിരുന്നു.

Crimeonline

Recent Posts

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള…

7 hours ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

7 hours ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

8 hours ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

8 hours ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

8 hours ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

9 hours ago