സംസ്ഥാനത്തും ഓക്സിജന്‍ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോഡ് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഓക്സിജന്‍ തീരുമെന്നുള്ള മുന്നറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എട്ട് കൊവിഡ് രോഗികളെയാണ് മാറ്റിയത്.
ഓക്സിജന്‍ ലഭ്യമാക്കാനായി നടപടി എടുത്തെങ്കിലും വൈകിയാലുണ്ടാകുന്ന അപടകം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഓക്സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത കാസര്‍ഗോഡ് ജില്ലയിലേക്ക് കണ്ണൂരില്‍ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്സിജന്‍ എത്തിച്ചിരുന്നത്.
മംഗലാപുരത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്. തുടര്‍ന്നാണ് ഓക്സിജന്‍ പ്രതിസന്ധി നേരിട്ടത്.
ഓക്സിജന്‍ തീരുമെന്ന് രാവിലെ തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഉച്ചയ്ക്ക് മുന്‍പ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വൈകിയതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റിയതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
അതേസമയം രോഗികളെ മാറ്റാനുള്ള പെട്ടന്നുണ്ടായ തീരുമാനം പ്രായോഗികമായിരുന്നില്ലെന്നും കൊവിഡ് ഗുരുതരമായവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…
തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…
2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…
രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…
ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…
കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…