Exclusive

പിണറായി ആയാലും മോദി പുകച്ച് പുറത്ത് ചാടിക്കും !!

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക് തൂക്കുകയർ കിട്ടിയപ്പോൾ വ്യക്തമായതും. ഒരുപക്ഷെ കേരള ചരിത്രത്തിൽ ആദ്യമായാണ് അപൂർവമായാണ് കൂട്ട വധശിക്ഷ നടപ്പാക്കുന്നത്. ഒറ്റയടിക്ക് 15പേരേയാണ്‌ തൂക്കി കൊല്ലാൻ പോകുന്നത്. മത തീവ്രവാദത്തിന്റെ തലയ്ക്ക് തന്നെ കൊടുത്ത് പ്രഹരമാണിത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.
കേരളത്തിൽ ടെററിസം ഇല്ലെന്നു ആര്ക്കാണ് പറയാൻ കഴിയുക. ആരും പറയില്ല ഇല്ലെന്നു. മാറി നിന്നെങ്കിലും സമ്മതിക്കേണ്ട അവസ്ഥ. എന്തിനാണ് ഇപ്പോൾ പലരും സമ്മതിച്ചു തുടങ്ങി തുറന്നു തന്നെ. നരേന്ദ്ര മോദി അല്ല പ്രധാനമന്ത്രി എങ്കിൽ , എൻ ഐ എ പോലെ കാര്യക്ഷമമായ അന്വേഷണ ഏജൻസിയും ഒത്തു നിന്നില്ലായിരുന്നുവെങ്കിൽ ഈ കേസിൽ കൂടി കേരളാ പോലീസിന്റെ നാണംകെട്ട അന്വേഷണവും കീഴടങ്ങലും ഈ കേസിലും ഉണ്ടാകുമായിരുന്നു. ശക്തരായ ഭരനാധികാരികൾ ഉള്ള കാലത്തോളം ഇനി രാജ്യത്ത് ഭീകരവാദികളെ അഴിഞ്ഞാടാൻ അനുവദിക്കില്ല. അവരേ കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടീൽ എന്ന നിലക്ക് തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഭീകരവാദികളേ നിലപരിശാക്കി കളഞ്ഞിരിക്കുന്നു
കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചപ്പോൾ ചില കാര്യങ്ങൾ മറക്കരുത്. രൺജിത് ശ്രീനിവാസന്റെ ഓരോ തുള്ളി ചോരയും വെറുതേ ആയില്ല. ഈ രാജ്യത്തിനു വേണ്ടിയായിരുന്നു ആ അമ്മയുടേ മകൻ പിടഞ്ഞ് വീണ്‌ മരിച്ചത്. രൺജിത്തിന്റെ കൊലപാതകം ആയിരുന്നു പോപ്പുലർ ഫ്രണ്ട് എന്ന ഭീകരന്മാരുടെ സംഘടനയേ രാജ്യത്ത് നിരോധിക്കാൻ ഒരു കാരണം. മറ്റൊരു കാരണം ജോസഫ് മാഷിന്റെ കൈവെട്ടിയ കേസായിരുന്നു. ഇസ്ലാമിക ഭീകരവാദികൾ കേരളത്തിൽ ഈ അഴിഞ്ഞാട്ടം നടത്തിയപ്പോൾ ഇടതും വലതും ഫാനിട്ട് കാറ്റ് കൊണ്ട് കോൾമയിർ കൊണ്ടു. കൊല്ലുന്നത് ഇസ്ളാമിക ഭീകരന്മാർ. വീഴുന്നത് ബിജെപി കാർ.ആഹാ എന്തൊരു ആഹ്ളദം.ഇതായിരുന്നു ഇടതും വലതും സ്വീകരിച്ച് നിലപാട്.എന്നാൽ ആ ഭീകരന്മാരുടെ കൊലക്കത്തി അർജുൻ എന്ന് എഫ് എഫ് ഐ ക്കാരന്റെ ജീവൻ എടുത്തപ്പോഴും കൊലയാളി പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐക്കാർ ആയതിനാൽ സി പി എം കൂളായിയിരുന്നു. സി.പി.എം മനസു വയ്ച്ചായിരുന്നു എങ്കിൽ മഹാരാജസ് കോളേജിലെ അവരുടെ സഖാവിനും ഇതുപോലെ നീതി വാങ്ങി നല്കാമായിരുന്നു
താലിബാന്റെ ആശയങ്ങൾ, ഐ എസ് ഭീരവാദം. ലെഷ്കറൈ തോയ്ബ, അൽ ക്വയ്ദ എന്നിവരുടെ ആശയങ്ങൾ കേരളത്തിൽ നട്ടു നനച്ച് വളർത്തിയവരുടെ ശിരസിൽ കൊലകയർ കയറുമ്പോൾ അതൊരു മുന്നറിയിപ്പാണ്‌. ഇന്ത്യയിൽ ഈ പണി നടക്കില്ല. നരേന്ദ്ര മോദിയാണ്‌ കേന്ദ്രം ഭരിക്കുന്നത് എങ്കിൽ അനുവദിക്കില്ല.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയായി.അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെയാണ് നിരോധിത സംഘടനയുടെ അനുഭാവികൾ സമൂഹ മാദ്ധ്യമങ്ങളിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ജഡ്ജിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും.
നേരത്തെ ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുടെ മുന്നിലിട്ട് എല്ലാവിധ ആസൂത്രണത്തോടും കൂടിയായിരുന്നു കൊലപാതകം. കൊലപാതകം ഭീകരപ്രവർത്തനമാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.
ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും 9 മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തി. കേസിൽ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.
ഇത് കേരള സർക്കാരിനും കേരളാ പോലീസിനും ഉള്ള തിരിച്ചടി കൂടിയാണ്‌. കൊലപാതകം നടക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി ഭീകരന്മാർക്ക് നല്കി. കേരളത്തെ അവർക്ക് ഈ കൊല നടത്താൻ പരിവപ്പെടുത്തി നല്കി. സ്ളീപ്പർ സെല്ലുകൾ വളർത്തി. കേരളം അതിന്റെ യൂണിവേഴ്സിറ്റി ആയി. രൺജിത്തിനെ വധിച്ച ശേഷവും കൊലവിളി തുടർന്നപ്പോൾ പോലീസും സർക്കാരും സഘപരിവാറുകാരേ നിശബ്ദരാക്കാൻ നോക്കി. സംഘപരിവാറുകാർക്കെതിരായ നടപടി എന്നും ഫാസിസ്റ്റ് സംഘപരിവാറുകാരേ നിലക്ക് നിർത്തും എന്നും സോഷ്യൽ മീഡിയ ആഹ്വാനം ഉണ്ടായി. എല്ലാം പിണറായി ഭരിക്കുന്ന കേരളത്തിൽ. ഇനി പിണറായിക്ക് പകരം യു ഡി എഫ് വന്നാലും ഇതു തന്നെയേ സംഭവിക്കൂ അത് വേറേ കാര്യം. മുസ്ളീം ഭീകരവാദ പ്രീണനം ഇല്ലാതെ കേരളത്തിൽ ഇരു മുന്നണിക്കും ഭരിക്കാൻ ആകില്ല.

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

9 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

10 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

11 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

14 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

14 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

16 hours ago