Categories: Exclusive

കോവിഡ് മുക്തരെ കാത്ത് അപൂർവ ഫംഗസ് , അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

കോവിഡ് വന്നു ഭേദമായവരിലും ആശങ്കയുണർത്തി മ്യൂകര്‍മൈകോസിസ് ഫംഗസ് ബാധ (ബ്ലാക് ഫംഗസ്). ശരിയായ ചികിത്സ ലഭിക്കാതിരുന്നാൽ ഇത് മരണത്തിന് പോലും കരണമായേക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ചിന്റെ മുന്നറിയിപ്പ്.

മ്യൂകര്‍മൈകോസിസ് ബാധ പുതിയതായി രൂപം കൊണ്ടതല്ലെങ്കിലും കോവിഡ് രോഗികളില്‍ ഇത് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യരംഗത്തിന് ഭീഷണിയാവുകയാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഈ ഫംഗസ് പിടിമുറുക്കുന്നത്. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഇത് പ്രതികൂലമായി ബാധിക്കാം.

യുഎസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കു പ്രകാരം 54% വരെയാണ് മരണനിരക്ക്. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവപ്പ് , വേദന, പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദിക്കല്‍, മാനസിക നിലയില്‍ ഉണ്ടാകുന്ന മാറ്റം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

അനിയന്ത്രിത പ്രമേഹ രോഗികൾ , പ്രതിരോധ ശേഷി കുറഞ്ഞവര്‍, ദീര്‍ഘനാള്‍ ആശുപത്രി ഐസിയുവില്‍ കഴിഞ്ഞവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ എന്നിവരിലാണ് ഈ ഫംഗസ് ബാധ കൂടുതലായും കാണുന്നത്.
മൂക്കടഞ്ഞിരിക്കുകയോ തടസം തോന്നുകയോ ചെയ്യുക, മൂക്കില്‍ നിന്നു കറുപ്പു നിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ സ്രവം, മുഖത്തിന്റെ ഒരു ഭാഗത്തു വേദന, തരിപ്പ്, വീക്കം എന്നിവ അനുഭവപ്പെടുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവയില്‍ കറുപ്പുകലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയല്‍, താടിയെല്ലിനു വേദന, മങ്ങിയ കാഴ്ച, പനി, തൊലിപ്പുറത്ത് ക്ഷതം, നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ലക്ഷണങ്ങളാണ്.

തടയാം മുൻകരുതലുകളിലൂടെ…

*തേച്ചുകുളിക്കുന്നതുള്‍പെടെ വ്യക്തിശുചിത്വം പാലിക്കുക.
*പൊടിപിടിച്ച സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കുക.
*കോവിഡ് മുക്തി നേടിയവരും പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൂകോസ് നില ഇടവിട്ടു പരിശോധിക്കണം, സ്റ്റിറോയ്ഡ് മരുന്നുകള്‍ *ഉപയോഗിക്കുന്നവരാണെങ്കില്‍ അളവ്, ഇടവേള എന്നിവ കൃത്യമായി പാലിക്കണം.
*ആവി പിടിക്കുന്നതിനു ശുചിയായ വെള്ളം ഉപയോഗിക്കുക.
*രോഗലക്ഷണങ്ങളെ അവഗണിക്കരുത്.
*ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഫംഗസ് സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധനകളോട് ഉപേക്ഷ വിചാരിക്കരുത്.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

7 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

8 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

8 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

9 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

10 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

13 hours ago