Kerala

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.

തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ശനിയാഴ്ച കൂടിയ കെപിസിസി യോഗത്തിൽ കെ. സുധാകരൻ വീണ്ടും പ്രസിന്‍റായി ചുമതലയേൽക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. യോഗത്തിൽ ആക്‌ടിങ് പ്രസിഡന്‍റ് എം.എം. ഹസനോട് തുടരാൻ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരി ദീപാ ദാസ് മുൻഷി നിർദേശിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് സുധാകരൻ തന്റെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാൽ എഐസിസി തീരുമാനം വരേണ്ട സാങ്കേതിക താമസമെന്നാണ് നേതാക്കളുടെ വിശദീകരണ മെങ്കിലും തന്നെ മാറ്റാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയാണ് താത്കാലിക ചുമതല എന്നാണ് ദീപാ ദാസ് മുൻഷി നൽകിയിട്ടുള്ള വിശദീകരണം. ഹൈക്കമാൻഡ് തീരുമാനം വരട്ടെ എന്നാണ് കെ.സി. വേണുഗോപാൽ അറിയിച്ചത്. കെപിസിസി യോഗത്തിൽ ചുമതലയേൽക്കാനെത്തിയ സുധാകരൻ കടുത്ത നിരാശയിലാണ് മടങ്ങിയത്.

ഇതിനിടെ തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നു എന്ന് തന്നെ പറയാം. താത്കാലിക ചുമതലയുള്ള ഹസൻ സ്ഥിരം പ്രസിഡന്‍റായി തുടരട്ടെ എന്നാണ് ഒരു വിഭാഗത്തിന്റെ താല്പര്യം. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി സുധാകരനെ നീക്കാൻ നേരത്തെ ശ്രമം നടന്നിരുന്നു. സുധാകരന്‍റെ ചില പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാ യിരുന്നു ഇത്. എ – ഐ ഗ്രൂപ്പുകാരുടെ എതിർപ്പാണ് തീരുമാനം വൈകാൻ കാരമായിരിക്കുന്നത്.

ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് പുതിയൊരു അധ്യക്ഷൻ വരട്ടെ എന്നാണ് താല്പര്യം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘടനയിൽ വലിയ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാ യാൽ കെ. സുധാകരന്‍റെ സ്ഥാനം തെറിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഇതോടെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്കെത്താനുള്ള മുതിർന്ന നേതാക്കളുടെ ചരട് വലി പിന്നാമ്പുറത്ത് നടക്കുകയാണ്.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

9 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

10 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

11 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

12 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

13 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

15 hours ago