കൊച്ചി .തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാൻ വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നത് എടുത്ത് പറയേണ്ടതായുണ്ട്.