Crime,

സി ബി ഐ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി എടുത്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ എടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ പ്രതികളെ ക്സ്റ്റഡിയിൽ എടുക്കും. ചൊവ്വാഴ്ചയാണ് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തുക.

സി ബി ഐ എസ്പി സുന്ദർവേലിൻ്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം ആരംഭിച്ചിരിക്കു ന്നത്. സിബിഐ ഉദ്യോഗസ്ഥർ ഒരാഴ്ച വയനാട്ടിൽ തുടരും. കേസ് രേഖകളുടെ പകർപ്പ് കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ സിബിഐക്ക് നൽകിയിട്ടുണ്ട്. കോടതിയിൽ കേസ് കൈമാറ്റം തിങ്കളാഴ്ച സി ബി ഐ അറിയിക്കും. തുടർന്ന് പോലീസ് അസ്സൽ പകർപ്പുകൾ നൽകുമെന്നാണ് പറയുന്നത്. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ തിങ്കളാഴ്ച കോളജിലെത്തി തെളിവെടുക്കുന്നുണ്ട്. അധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും മനുഷ്യാവകാശ കമ്മിഷൻ മൊഴി എടുക്കും.

വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിൻ്റെ ക്യാംപ് ഓഫീസ്. അതേസമയം, സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്നതിൽ നടപടിക്രമങ്ങൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടിയതല്ലാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടികൾ ഒന്നും എടുക്കാൻ കൂട്ടാക്കിയിട്ടില്ല.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

39 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago