Crime,

ഷെറിൻ സി പി എമ്മിന്റെ രക്തസാക്ഷിയാവും, പാർട്ടി രക്തസാക്ഷി മണ്ഡപമുണ്ടാക്കും,ലക്ഷങ്ങൾ ഉണ്ടാക്കും

കണ്ണൂർ . ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കും. അവർക്കായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. പിന്നെ അവരുടെ പേരിൽ പണപ്പിരിവ് നടത്തും. ഇതാണ് സിപിഎമ്മിന്റെ പതിവ്, ഇതാണ് സി പി എം സ്റ്റൈൽ.

പാനൂരിൽ ബോംബ് സ്പോടനത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിന്റെ കാര്യത്തിലും നടക്കാൻ പോകുന്നത് ഇത് തന്നെയാണ്. ഷെറിനെ തള്ളിപ്പറഞ്ഞ സി പി എം അടുത്ത ഒരു വർഷത്തിനുള്ളിൽ ഷെറിന്റെ പേരിൽ രക്തസാക്ഷിത്തറ യുണ്ടാക്കി പണപ്പിരിവും നടത്തുമെന്ന് മുൻകാല ചരിത്രങ്ങൾ വിളിച്ചു പറയുകയാണ്.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ 2015 ജൂൺ 6നു സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവർ കൊല്ലപ്പെട്ടിരുന്നു. 4 പേർക്കാണ് സ്ഫോടനത്തിൽ പരുക്കേൽക്കുന്നത്.

സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു എന്നാണ് എടുത്ത് പറയേണ്ടത്. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലായിരുന്നു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കാൻ 2016 ഫെബ്രുവരിയിൽ ഫണ്ട് ശേഖരണം നടത്തിയതിന്റെ നോട്ടിസ് ഞങ്ങൾ ഇതോടൊപ്പം കൊടുക്കുന്നുണ്ട്. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഷൈജുവിനും സുബീഷിനും സ്മാരകം നിർമിക്കാൻ സി പി എം ധനസമാഹരണം നടത്തി. അത് വഴി ലക്ഷങ്ങളാണ് പാർട്ടിയുടെ വക അക്കൗണ്ടുകളിൽ എത്തിയത്. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും സി പി എം തുടക്കം കുറിക്കുകയായിരുന്നു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പം എഴുതി ചേർത്തിരിക്കുന്ന വാചകം. ഇന്നിവർ സി പി എമ്മിന്റെ രക്തസാക്ഷികളാണ്. അത് പോലെ ഷെറിനും നാളെ സിപി എമ്മിന്റെ രക്ത സാക്ഷിയാകും. ഷെറിന്റെ ജീവൻ വിറ്റു സി പി എം പണപ്പിരിവ് നടത്തും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

4 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

5 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

6 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

9 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

10 hours ago