Kerala

എത്രകാലം സി പി എമ്മിന്റെ അക്രമരാഷ്ട്രീയം കണ്ടു ജനം സഹിച്ചു നിൽക്കും? അച്ചു ഉമ്മൻ

കണ്ണൂര്‍ . തെരഞ്ഞെടുപ്പില്‍ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്രകാലം ഈ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കും? പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ മല്ലപ്പള്ളിയിൽ നടന്ന പ്രചാരണ പരിപാടിയിലായിലായിരുന്നു അച്ചുവിന്‍റെ വിമര്‍ശനം.

സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണ്. ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും ഒരു കുറവും ഇല്ല – അച്ചു ആരോപിച്ചു. നാലുലക്ഷം കോടി കടത്തിലാണ് കേരളം. ഇനിയും കടമെടുത്ത് എങ്ങോട്ടാണ് കേരളം കൂപ്പുകുത്തേണ്ടത് – അച്ചു ചോദിക്കുകയുണ്ടായി.

‘എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു ജനങ്ങൾ സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്ന് പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ. ആൾക്കൂട്ട വിചാരണ ചെയ്തു നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ. ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണ് പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന സിദ്ധാർഥന്റെ കൊലപാതകം’ എന്നും – അച്ചു ഉമ്മൻ പറഞ്ഞു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

18 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago