Crime,

ജെയ്‌സന്റെ എണ്ണക്കമ്പനിയും പുറത്ത്, മുഖ്യനും ഇ പി യും പല ഇടപാടുകൾ നടത്തി, സ്വപ്ന വെടി പൊട്ടിച്ചു

ഭാര്യമാരുടെ പെൻഷൻ കൊണ്ട് കോടികളുടെ ബിസിനസ്സ് തുടങ്ങിയെന്ന ന്യായീകരണം വെട്ടിലാക്കിയ ഇ പി ക്കും പിണറായിക്കും പാർട്ടിയിൽ നിൽക്കക്കളിയില്ലാത്ത അവസ്ഥയാണ്. അഴിമതിക്കഥകൾ പരമ്പര പോലെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിണറായിയുടെ മുഖ്യമന്ത്രിക്കസേര തുലാസിൽ ആടുകയാണ്. ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് മുഖ്യനും കുടുംബവും. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായുള്ള ചില അവിശുദ്ധ ബന്ധങ്ങളുടെ കഥകൂടി പുറത്ത് വന്നതോടെ ഇ പി യുടെ അവസ്ഥയും മറിച്ചല്ല.

എന്തായാലും ഇതൊക്കെ കണ്ട് മനസ്സിൽ ലഡു പൊട്ടുന്നത് സ്വപ്നാ സുരേഷ് എന്ന ഒറ്റയാൾപ്പോരാളിക്ക് തന്നെയാണ്. കാരണം ഇവർക്കൊക്കെ എതിരെ പലപ്പോഴായി സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ് ഇപ്പോൾ ശക്തമായ തെളിവുകളോടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സണെതിരെ ബിനാമി ഇടപാട് ആരോപണവുമായാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. ജയ്‌സണ് യു എ ഇയിലെ റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനിയുണ്ടെന്നാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്.

യു എ ഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് സഹായം തേടി ജയ്‌സണ്‍ താനുമായി ചര്‍ച്ച നടത്തിയെന്നും സ്വപ്‌ന പറയുന്നു. ജയ്‌സണുമായി ദുബായില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ചിത്രവും പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസിന് ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് ഇ പി ജയരാജനും അറിയാമായിരുന്നെന്നും ആഭ്യന്തര വകുപ്പിന് ഇതില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയ്ക്ക് ചെയ്യാനാണ് ജയ്‌സണ്‍ തീരുമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.

ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. ഇതിന് ശേഷം ഇടപാടിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പുറത്തുവന്നത്. ഇപ്പോള്‍ പുതിയ ആരോപണം സ്വപ്‌ന കൂടി ഉന്നയിച്ചതോടെ ഇ പി ജയരാജന്‍ പ്രതിരോധത്തിലായി. ഇതിനു പിന്നാലെയാണ് മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നആരോപണം ഉയർന്നത്. മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ച് നിരത്തിയാണ് റിസോര്‍ട്ടുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്വപ്ന. ഇപ്പോൾ മുഖ്യമന്ത്രി പുത്രിയുടെ മാസപ്പടി കേസും മുഖ്യന്റെ മകന്റെ അമ്മായിയച്ഛന്റെ അഴിമതിയുമെല്ലാം പുറത്ത് വരുമ്പോൾ ക്ലിഫ് ഹൌസിൽ കൂട്ടക്കരച്ചിൽ നടക്കുകയാണ്. ഇതെല്ലാം കാലത്തിന്റെ തിരിച്ചടികൾ എന്ന് പറയുമ്പോഴും സ്വപ്നാ എന്ന പെണ്ണിന്റെ കണ്ണീരിന്റെ ശാപമായിക്കൂടി ചരിത്രത്തിൽ എഴുതപ്പെടുകയാണ്.

crime-administrator

Recent Posts

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

20 mins ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

3 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

4 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

4 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

5 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

6 hours ago