India

സിപിഎമ്മിന് തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷ, ദേശീയ പദവി തെറിക്കുമോ?

സിപിഎമ്മിന് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം തന്നെയാണ്. പാര്‍ട്ടിക്ക് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. ഇത്തവണ കേരളത്തില്‍ അടക്കം തോറ്റാല്‍ ദേശീയ പാര്‍ട്ടി പദവി തന്നെ സിപിഎമ്മിന് നഷ്ടമാകും. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് സീറ്റ് നേടിയാല്‍ സിപിഎമ്മിന് തല്‍ക്കാലം പിടിച്ച് നില്‍ക്കാം. പക്ഷേ ഒട്ടും എളുപ്പമല്ല ഈ ടാസ്‌ക്. പശ്ചിമ ബംഗാളും, ത്രിപുരയും ശക്തി പൂര്‍ണമായും ക്ഷയിച്ച നിലയിലാണ് പാര്‍ട്ടി. കേരളമല്ലാതെ കുറച്ചെങ്കിലും സാധ്യത പാര്‍ട്ടിക്ക് ഉള്ളത് തമിഴ്‌നാട്ടിലാണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

ബംഗാളില്‍ നിന്ന് ഒരു സീറ്റെങ്കിലും വിജയിക്കാനാവുമെന്ന പ്രതീക്ഷ സിപിഎം നേതൃത്വത്തിനുണ്ട്. അതേസമയം കേരളത്തില്‍ സിപിഎം ഇത്തവണ ഏറ്റവും ശക്തരെ തന്നെ ഇറക്കിയിരിക്കുന്നത് കാലിനടിയിലെ മണ്ണൊലിച്ച് പോകാതിരിക്കാന്‍ കൂടിയാണ്. സ്വതന്ത്രര്‍ കൂടി ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ഇടുക്കിയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇത്തവണ സിപിഎം ചിഹ്നം തിരഞ്ഞെടുത്തതും അതുകൊണ്ടാണ്. 2014, 2019 വര്‍ഷങ്ങള്‍ വ്യത്യസ്ത ചിഹ്നങ്ങളായിരുന്നു ജോയ്‌സ് ജോര്‍ജ് മത്സരിച്ചത്.

പൊന്നാനിയില്‍ നിന്ന് കെഎസ് ഹംസ മത്സരിക്കുന്നതും സിപിഎം ചിഹ്നത്തില്‍ തന്നെയാണ്. നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തില്‍ ഉള്ള ഏക സംസ്ഥാനവും കേരളമാണ്. ഇവിടെ നിന്ന് പരമാവധി സീറ്റുകള്‍ നേടാതെ സിപിഎമ്മിന് പിടിച്ച് നില്‍ക്കാനാവില്ല. നിലവില്‍ ലോക്‌സഭയില്‍ മൂന്നംഗങ്ങളാണ് സിപിഎമ്മിനുള്ളത്. ദേശീയ തലത്തില്‍ ആകെ 1.75 ശതമാനം വോട്ടാണ് പാര്‍ട്ടിക്കുള്ളത്. വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാകേണ്ടത് ദേശീയ പാര്‍ട്ടി പദവി അത്യാവശ്യമാണ്. അതാണ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഭൂരിഭാഗം നേതാക്കളും മത്സരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനായ പ്രഭാഷ് പറയുന്നു.

മൊത്തം വോട്ടിന്റെ ആറ് ശതമാനം നാലോ അതിലധികം സംസ്ഥാനത്തോ ആയി സിപിഎമ്മിന് ആവശ്യമാണ്. കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പിലായി നാല് പാര്‍ലമെന്റ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ലോക്‌സഭയുടെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനം ലഭിച്ചാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും. അത് പതിനൊന്ന് സീറ്റാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ കുറയാതെ ഈ സീറ്റ് ലഭിച്ചിരിക്കണം. സ്വതന്ത്രരെ വെച്ചുള്ള പരീക്ഷണം ഇടുക്കി, എറണാകുളം, ചാലക്കുടി ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്‍കാലങ്ങളില്‍ സിപിഎമ്മിന് അനുകൂലമായി വന്നിട്ടുണ്ട്.

കേരളം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി സിപിഎമ്മിനുണ്ട്. എന്നാല്‍ ബംഗാളില്‍ നിയമസഭയിലും, സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലും സിപിഎം പ്രാതിനിധ്യമില്ല. ദേശീയ പാര്‍ട്ടിയായാല്‍ പൊതു ചിഹ്നം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടാവും. ഡല്‍ഹിയില്‍ പാര്‍ട്ടി ഓഫീസ് ലഭിക്കും. കൂടുതല്‍ താരപ്രചാരകരെയും പ്രചാരണത്തിന് ഇറക്കാം. 2004ല്‍ 43 സീറ്റുണ്ടായിരുന്നു പാര്‍ട്ടിക്ക്. ബംഗാളില്‍ നിന്ന് 26 സീറ്റും, കേരളത്തില്‍ നിന്ന് 12 സീറ്റും, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും, ആന്ധ്രപ്രദേശില്‍ നിന്ന് ഒരു സീറ്റുമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നു. 2009ല്‍ ഇത് 16 സീറ്റും, 2014ല്‍ 9 സീറ്റും, 2019ല്‍ മൂന്ന് സീറ്റുമായിരുന്നു കുറയുകയായിരുന്നു.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

10 hours ago