India

നരേന്ദ്ര മോദിക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സുരക്ഷയില്ല, മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു, തീവ്രവാദികളെ അടിച്ചമർത്താനാവാതെ കൈ കോർത്ത് സ്റ്റാലിൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായ റിപോർട്ടുകൾ പുറത്ത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചെന്ന വിവരം ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങളുടെ അസൗകര്യം എന്നിവ കാരണം റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചെന്നാ ണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും ഇതിനു പിന്നിൽ സ്റ്റാലിൻ സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷനൽകാൻ കഴിയുന്നില്ലെങ്കിൽ സ്റ്റാലിൻ രാജി വെച്ച് പോവുകയല്ല വേണ്ടതെന്ന ചോദ്യമാണ് സംസ്ഥാനത്ത് ഉയരുന്നത്. മാർച്ച് 18നായിരുന്നു പ്രധാനമന്ത്രി കോയമ്പത്തൂർ പര്യടനം തീരുമാനിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കോയമ്പത്തൂരിൽ റോഡ്‌ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. വ്യാവസായിക – ടെക്‌സ്റ്റൈൽ നഗരത്തിൽ 3.6 കിലോമീറ്റർ റോഡ്‌ഷോ നടത്താനായിരുന്നു ബിജെപി അനുമതി തേടിയിരുന്നത്. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിൻ്റെ സാമുദായിക ചരിത്രം, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള അസൗകര്യം എന്നിവയുടെ കാരണം പറഞ്ഞു സംസ്ഥാന സ്റ്റാലിൻ സർക്കാർ റോഡ് ഷോക്ക് അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്.

1998ലെ സ്‌ഫോടന പരമ്പര നടന്ന സ്ഥലങ്ങളിൽ ഒന്നായ ആർഎസ് പുരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ്‌ഷോയുടെ അവസാനഘട്ടം. മാത്രമല്ല, കോയമ്പത്തൂരിൻ്റെ സാമുദായിക സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും റോഡ്ഷോകൾക്ക് അനുമതി നൽകിയിയിരുന്നില്ല. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പു കേടു മാത്രമല്ല അവരുമായി കൈകോർക്കുന്ന രാഷ്ട്രീയ ലക്ഷ്യവുമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മാർച്ച് 18, 19 തീയതികളിൽ പൊതു പരീക്ഷകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും റോഡ്‌ഷോയ്‌ക്കായി നിർദ്ദേശിച്ച റൂട്ടിൽ ഒന്നിലധികം സ്‌കൂളുകൾ ഉണ്ടെന്നും അധികൃതർ അനുമതി നിഷേധിക്കുന്നതിന് കാരണമായി പറഞ്ഞിരിക്കുത് എന്നതാണ് ശ്രദ്ധേയം. അപ്പോൾ ഒരു മനുഷ്യജീവനും കോയമ്പത്തൂരി Nൽ സംരക്ഷണം ഇല്ലെന്നതാണ്‌ ഇത് വ്യക്തമാക്കപ്പെടുന്നത്.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

57 mins ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

2 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

15 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

17 hours ago