Crime,

രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി NIA യുടെ പിടിയിലായി

ബെംഗളൂരു . രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് NIA വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇയാളുടെ ചോദ്യം ചെയ്യൽ നടന്നു വരികയാണ്.

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ ദിവസം NIA 10 ലക്ഷം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. വിവരം നൽകുന്നവരുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കു മെന്നും എൻ ഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൌണ്ടിലെ പോസ്റ്റിൽ പറഞ്ഞിരുന്നു.

പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നിരുന്നു. ഏകദേശം 30 വയസ് തോന്നിക്കുന്ന പ്രതി ചാരനിറത്തിലുള്ള ഷർട്ടും വെള്ള തൊപ്പിയും മാസ്കും ധരിച്ചാണ് സംഭവ ദിവസം രാവിലെ 11.30ന് രാമേശ്വരം കഫേയിലെത്തുന്നത്. സ്‌ഫോടക വസ്തു കരുതിയ ബാഗും ഇയാൾ ധരിച്ചിരുന്നു. 11.38 ഓടെ ഇയാൾ റവ ഇഡ്ഡലി ഓർഡർ ചെയ്തു. തുടർന്ന് ഒരു പ്ലേറ്റ് ഇഡ്ഡലിയുമായി നടക്കുന്നത് കഫേയിലെ കൗണ്ടറിന് മുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാതിരുന്ന ഇയാൾ 11.44ഓടെ വാഷ് ബേസിന് അടുത്ത് നിൽക്കുന്നതായി കാണാം. ഒരു മിനിറ്റിനുശേഷം പ്രതി കഫേയിൽ നിന്ന് ഇറങ്ങി. തുടർന്ന് ഉച്ചയ്ക്ക് 12.56ഓടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്നത്. മറ്റൊരു സിസിടിവി ദൃശ്യത്തിൽ പ്രതി ബാഗുമായി റസ്‌റ്റോറൻ്റിലേക്ക് നടന്നുപോകുന്നതു വ്യക്തമാണ്. സ്‌ഫോടനത്തിൽ ജീവനക്കാരും ഉപഭോക്താക്കളുമടക്കം 10 പേർക്ക് ആണ് പരിക്കേറ്റിരുന്നത്.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

15 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

38 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago