Crime,

പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു, 10 വരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ല

കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു. ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടക്കാൻ തീരുമാനമായെന്നാണ് അറിയിപ്പ്.

പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിലാണെന്ന ആരോപണം ഉയർന്നതിനിടെയാണ് പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചതായ വിവരം പുറത്ത് വരുന്നത്. ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡൈ്വസർമാരിൽ നിന്ന് വ്യക്തമായ മറുപടി ഇല്ല എന്നാണ് രക്ഷിതാക്കൾ പറഞ്ഞിരുന്നത്.

രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി ക്യാമ്പസിൽ ഏകദേശം 400-ലധികം പെൺകുട്ടികളാണ് താമസിച്ചു വരുന്നത്. ‘പുറത്തിറങ്ങിയാൽ പ്രശ്‌നമുണ്ടാകും. അതുകൊണ്ട് ഹോസ്റ്റൽ വിട്ട് പുറത്തിറങ്ങരുതെ ന്നാണ്’ കോളേജ് അധികൃതർ കുട്ടികളോട് പറഞ്ഞിരിക്കുന്നത്. സ്റ്റാഫ് അഡൈ്വസർമാരോട് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് മറുപടി.

ഹോസ്റ്റലിൽ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് മിക്ക വിദ്യാർത്ഥികളും രക്ഷിതാക്കളോട് പറഞ്ഞിരിക്കുന്നത്. തുടർച്ചയായി നടക്കുന്ന പ്രതിഷേധങ്ങൾ മൂലം ക്യാമ്പസിൽ ക്ലാസുകൾ കൃത്യമായി സത്യത്തിൽ നടക്കുന്നില്ല. അതിനാൽ കുട്ടികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളും ആവശ്യം ഉന്നയിക്കുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

4 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

5 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago