Crime,

സിദ്ധാർത്ഥിന്റെ മരണം: ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിൽ, വീട്ടിൽ വിടുന്നില്ല, കൊലയുടെ വിവരങ്ങൾ പുറത്ത് പോകുമെന്ന സംശയം ?

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിൽ. പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് രക്ഷിതാക്കൾ. ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡൈ്വസർമാരിൽ നിന്ന് വ്യക്തമായ മറുപടി ഇല്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്.

രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി ക്യാമ്പസിൽ ഏകദേശം 400-ലധികം പെൺകുട്ടികളാണ് താമസിച്ചു വരുന്നത്. ‘പുറത്തിറങ്ങിയാൽ പ്രശ്‌നമുണ്ടാകും. അതുകൊണ്ട് ഹോസ്റ്റൽ വിട്ട് പുറത്തിറങ്ങ രുതെന്നാണ്’ കോളേജ് അധികൃതർ കുട്ടികളോട് പറഞ്ഞിരിക്കുന്നത്. സ്റ്റാഫ് അഡൈ്വസർമാരോട് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് മറുപടി. ഹോസ്റ്റലിൽ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് മിക്ക വിദ്യാർത്ഥികളും രക്ഷിതാക്കളോട് പറഞ്ഞിരിക്കുന്നത്.

തുടർച്ചയായി നടക്കുന്ന പ്രതിഷേധങ്ങൾ മൂലം ക്യാമ്പസിൽ ക്ലാസുകൾ കൃത്യമായി സത്യത്തിൽ നടക്കുന്നില്ല. അതിനാൽ കുട്ടികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളും ആവശ്യം ഉന്നയിക്കുന്നത്.

ഇത് സംബന്ധിച്ച് ഒരു വിദ്യാർഥിനിയുടെ രക്ഷിക്ഷിതാവിന്റെ പ്രതികരണം ഇങ്ങനെ:
‘പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും, അതുകൊണ്ട് പുറത്തേക്ക് വരേണ്ടെന്നാണ് മകളോട് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് ചവിട്ടിപ്പൊളി ച്ചിരുന്നു. മകൾ താമസിക്കുന്ന ഹോസ്റ്റൽ പുറത്ത് നിന്ന് പൂട്ടിയിട്ടിരി ക്കുകയാണ്. അപ്പുറത്ത് ഗേറ്റുപോലുമില്ലാത്ത ലേഡീസ് ഹോസ്റ്റലാ ണുള്ളത്. കൃത്യമായ മറുപടി തരാൻ സ്റ്റാഫ് അഡൈ്വസർമാർ തയ്യാറാകുന്നില്ല.

സിദ്ധാർത്ഥിന്റെ കൂടെ പഠിച്ചയാളാണ് മകൾ. അവരെല്ലാം മാനസികമായി വല്ലാത്ത അവസ്ഥയിലാണ്. ക്യാമ്പസിൽ നിന്ന് ആൺകുട്ടികളെല്ലാം വീട്ടിൽ പോയി. ഇവരെയും വീട്ടിലേക്ക് വിട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് സമാധാനമായേനേ. പിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അഡ്മിൻ ഒൺലി ആക്കി മാറ്റി. ഞങ്ങൾ രക്ഷിതാക്കൾക്കും ഭയമുണ്ട്. അവിടെ നടക്കുന്ന പ്രശ്നങ്ങളെല്ലാം ഞങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് നടപടിയുണ്ടാകാൻ ആഗ്രഹിക്കുന്നു.’

crime-administrator

Recent Posts

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

4 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

21 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

47 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago