Crime,

സിദ്ധാർത്ഥിന്റെ മരണം : കൊലക്കുറ്റം ചുമത്താതെ പോലീസ്, റാഗിംഗിന് എന്ന് പറഞ്ഞാൽ പോലീസ് കുടുങ്ങും, ഫോൺ പിടിച്ചു വാങ്ങിയിരുന്നു

ആൾകൂട്ടവിചാരണയും കൊടിയ മർദ്ദനത്തിനും ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികൾക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലക്കുറ്റം ചുമത്താതെ പോലീസ്. റാഗിംഗിനു പിറകെയാണ് സിദ്ധാർഥ് മരണപെട്ടതെന്നു വരുത്താൻ പ്രതികളുടെ പേരിൽ റാഗിങ്ങ് കുറ്റം ചുമത്തി രക്ഷപെടുത്താനാണ് ആദ്യ ശ്രമം നടത്തിയതെങ്കിലും കോടതിയിൽ കേസെത്തുമ്പോൾ പണിപാളുമെന്നു മനസിലാക്കിയതോടെ ആ വകുപ്പ് ഒഴിവാക്കുകയായിരുന്നു.

മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നു. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നു ദിവസം ക്രൂരമായ മർദ്ദനത്തിനിയായ സിദ്ധാർത്ഥിന്റെ മുറിയിൽ കൂട്ടി പോയി അടിച്ചു കൊന്നു കെട്ടി തൂക്കിയതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിഎന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ ആവട്ടെ സിദ്ധാർത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികളുടെ നേതൃത്വത്തിൽ അഴിച്ചെടുത്തതെന്നും പറയുന്നു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്താനിരിക്കുകയാണ്.

പ്രതികളായ 18 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥനെ നാലിടത്തു വെച്ച് പ്രതികള്‍ മര്‍ദ്ദിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മര്‍ദ്ദന വിവരം പുറത്ത് ആരും അറിയാതിരിക്കാനായി സിദ്ധാര്‍ത്ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചു വാങ്ങിയിരുന്നു. 16-ാം തീയതി ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർത്ഥനെ ഒടുവിൽ ഫോണിൽ ബന്ധപ്പെടുന്നത്.

തുടർന്ന് പലതവണ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമി ല്ലെന്നും സിദ്ധാർത്ഥൻ കിടക്കുകയാണെന്നും ആയിരുന്നു മറുപടി. ഈ സമയത്തെല്ലാം സിദ്ധാർത്ഥന്റെ ഫോൺ പ്രതികളുടെ കൈവശമായിരുന്നു. അടുത്ത ദിവസവും മർദ്ദനം തുടർന്ന്. അന്ന് പ്രതികൾ ഫോൺ കൈമാറി. ഫോണിൽ അമ്മയോട് 24ന് വീട്ടിലെത്തുമെന്നു സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. പിന്നീടു കേൾക്കുന്നതു മരണവാർത്തയായിരുന്നു. 18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്ന് മനസ്സിലാക്കിയതോടെ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago