Kerala

ക്യാംപസ് മർദനക്കേസിലെ ജാമ്യമില്ലാ വാറന്‍റിന് എസ്എഫ്ഐ സെക്രട്ടറി ആർഷോക്ക് പുല്ലുവില, കണ്മുന്നിലെ ആർഷോയെ കണ്ടില്ലെന്ന് നടിച്ച് പോലീസ്

കൊച്ചി . ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനി ൽക്കുന്ന പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണ് പൂക്കോട് സിദ്ധാർത്ഥിനെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സംഘടനയെ ന്യായീകരിച്ച് രംഗത്ത് വന്നത്. എറണാകുളം മഹാരാജാസ് കോളജിൽ 2019ൽ കെ എസ് യു പ്രവ‍ർത്തകനെ കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മ‍ർദിച്ച കേസിൽ ആർഷോയ്ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വാറന്റുകൾ നില നിൽക്കെയാണ് കോഴിക്കോട് ഗവർണർ ക്കെതിരെ പൊലീസിന് മുന്നിൽ വെച്ച് പരസ്യ ആക്ഷേപങ്ങൾ ഈ കുട്ടി സഖാവ് നടത്തുന്നത്.

കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മ‍ർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന ആർഷോയെ കണ്ടതായി പോലും നടക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ കളളക്കളി തുടങ്ങിയിട്ട് കാലമേറെയായി. 2019 ഡിസംബറിലാണ്. മഹാരാജാസ് കോളേജിലെ കെ എസ് യു പ്രവർത്തകനായ അജാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹോസ്റ്റൽ മുറിയിൽ എത്തിച്ച് ആർഷോ മർദ്ദിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴും യാതൊരു നടപടികളും ഉണ്ടായില്ല. മാത്രമല്ല ആർഷയുടെ രക്ഷക്കായി എഫ് ഐ ആറിൽ പേര് തെറ്റിച്ചെഴുതിഎന്ന് മാത്രമല്ല, പേരിന് വേണ്ടി മാത്രം ഒരു തെളിവെടുപ്പും നടത്തി.

മർദിച്ച നഞ്ചക്ക് കാട്ടിക്കൊടുത്തിട്ടും പൊലീസ് കാര്യമാക്കിയി ല്ലെന്നാണ് അജാസിന്റെ പരാതി. എന്തായാലും 2021 ൽ ആർഷോ അ‍ടക്കമുളളവരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന്, തുടർ നടപടികളുടെ ഭാഗമായി എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആ‍ർഷോയ്ക്ക് സമൻസ് അയക്കുകയായിരുന്നു. പല തവണ സമൻസ് അയച്ചെങ്കിലും അർഷോ മാത്രം കോടതിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുന്നത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് ആവട്ടെ ഇപ്പോഴും ഇതൊന്നും കണ്ടമട്ട് കാണിക്കുന്നില്ല എന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേന്മ.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

5 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

8 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

9 hours ago