Crime,

പിണറായിക്കെതിരെ വിജിലൻസ് FIR, മാസപ്പടിയിൽ പിണറായിയെ പൂട്ടാനൊരുങ്ങി വൻപട

മാസപ്പടി വിഷയം പിണറായിയുടെ അന്തക വിത്തായിരിക്കുമെന്നു നിസംശയം പറയാം. ആ ഒരു കേസിൽ പിണറായിയെ പൂട്ടാൻ എത്ര നേതാക്കളാണ് ഇറങ്ങിയിരിക്കുന്നത്. വിരുദ്ധചേരികളിൽ പെട്ടവരാണെങ്കിൽ പോലും. ഒരാൾക്കും അംഗീകരിക്കാം കഴിയാത്തത്ര പണം ഈ ഒരു അഴിമതികൊണ്ട് മാത്രം പിണറായി നേടിയിരിക്കുന്നു എന്ന് തന്നെയാണ് തെളിഞ്ഞു വരുന്നത്. പിണറായിക്ക് ഈ കേസിൽ വിശ്വസ്തനായി നിന്നത് നിയമമന്ത്രി പി രാജീവ് ആണ്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാസപ്പടി കേസിൽ പോരാട്ടം നടത്തുന്ന മാത്യു കുഴൽ നാടൻ എം എൽ എയും തമ്മിൽ വാഗ്‌വാദം തന്നെ നടന്നിരുന്നു.

പി രാജീവിന്റെ ചോദ്യങ്ങൾക്ക് കുഴൽനാടൻ തന്റെ ഫേസ്ബുക് പേജിലൂടെ മറുപടിയും നൽകിയിരുന്നു. എന്നിട്ടും പുച്ചിച്ചു തള്ളിയിരുന്നു രാജീവ്. കുഴൽനാടനോട് സംവദിക്കാൻ കുട്ടികളെ വേണമെങ്കിൽ വിടാം എന്നാണ് പറഞ്ഞത്.അത്രയേറെ പുച്ഛിച്ച് നാക്ക് വായിലേക്ക് ഇട്ടതേയുള്ളു ധാ വരുന്നു കുഴൽ നാടന്റെ ആറ്റംബോംബ്. കുഴൽനാടൻ മാസപ്പടി വിഷയത്തിൽ സമാഹരിക്കാൻ കഴിഞ്ഞ എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. എന്ന് മാത്രമല്ല ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജിലൻസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടി രിക്കുകയാണ്.

അതുകൊണ്ടു തന്നെ തവണ പിണറായിയും മോളും പെടും എന്നുറപ്പാണ്. വിജിലൻസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയിരുന്നത്. FIR ഇട്ടിരുന്നില്ല. ഇതിനു പിന്നിലും ആഭ്യന്തരമന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയൻറെ ഇടപെടലുകളാണെന്ന് വ്യക്തം. വിജിലൻസിനോട് കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞതോടെ സ്വാഭാവികമായതും അന്വേഷണം നടത്തി FIR ഇടേണ്ടി വരും. വിജലൻസ് അന്വേഷണം നടത്തി FIR ഇടുന്നതോടെ ED ക്ക് ഇതിൽ ഇടപെടാനും നടപടികളെടുക്കാനുമുള്ള വഴികൾ തെളിയും.

വീണയ്ക്കും പിണറായിക്കും ഹൈക്കോടതികളെ സമീപിക്കാൻ സാധിക്കില്ല. കാരണം കർണാടക – കേരളം ഹൈക്കോടതികൾ ഇവർക്കെതിരെയാണ് നടപടികൾ എടുത്തത്. ഇതോടെ പിണറായി വാങ്ങിയ 100 കോടിയും വീണ വാങ്ങിയ 1 .72 കോടിയും കണക്കിൽപ്പെടാത്ത 55 ലക്ഷവും ഒക്കെ വെളിച്ചത്തു വരും. ED യുടെ ചോദ്യം ചെയ്യലിൽ പിണറായിയുടെ അടവൊന്നും നടക്കില്ല. ഇനി നിയമപോരാട്ടം എന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു കുഴൽ നാടൻ.

അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിൽ സ്വാധീനം ഉപയോഗിച്ച് പിണറായി കേസ് അട്ടിമറിക്കാൻ നോക്കിയാലും കുഴൽ നാടൻ തന്റേതായ രീതിയിൽ പോരാട്ടം തുടരുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയപാർട്ടിയും കൂടെ വേണമെന്നില്ല. രാഷ്ട്രീയം കൊണ്ട് കഞ്ഞി കുടിക്കുന്ന വ്യക്തി അല്ലാത്തതിനാൽ കൊടുത്തൊരു തീരുമാനം എടുക്കേണ്ടി വന്നാലും അതിനും മടിയില്ല എന്ന വ്യക്തമാണ്. കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ മാത്യു കുഴൽനാടൻ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

മുഖ്യമന്ത്രി സി.എം.ആർ.എൽ കമ്പനിക്കായി ഇടപെട്ടെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസ്സാര വിലയ്ക്ക് നൽകി.40,000 കോടി രൂപയുടെ കരിമണൽ ഖനനംചെയ്തു. സംസ്ഥാനത്തിന് ‍ഇതുവഴി വലിയ നഷ്ടമുണ്ടായി. സി.എം.ആർ.എൽ ആരോപണങ്ങളിൽ സർക്കാരിനോ പാർട്ടിക്കോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരിയിൽ മാത്രമാണ്. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നിൽ. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാൻ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാവണമെന്നും വീണ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കിൽ അതും തുറന്നുപറയാൻ തയ്യാറാവണം. 100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നൽകിയത് പി.വി.ക്കാണെന്ന പരാമർശത്തിലെ പി.വി. പിണറായി വിജയനാണെന്നും കുഴൽനാടൻ ആരോപിച്ചിരുന്നു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

48 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

3 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago