India

രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ല, ഐക്യരാഷ്‌ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

യുഎന്‍ . രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവകാശകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്ങ് ആണ് രൂക്ഷ വിമര്ശനം പാകിസ്താനെതിരെ ഉന്നയിച്ചത്. പാകിസ്ഥാന്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്. ലോകമെമ്പാടും പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതുവഴി ഉണ്ടാകുന്ന രക്തംചൊരിച്ചില്‍ മൂലമുള്ള ചുവപ്പ്,

മൂക്കറ്റം കടത്തില്‍ മുങ്ങിയ പാകിസ്ഥാന്റെ വരവ് ചെലവ് കണക്കിലെ ചുവപ്പ്, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെക്കുറിച്ചോര്‍ത്ത് ജനങ്ങള്‍ക്കുള്ള നാണക്കേടിന്റെ ചുവപ്പ്, ഇങ്ങനെയൊക്കെ രക്തത്തില്‍ കുളിച്ചിരിക്കുന്ന പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ലെന്ന് അനുപമ സിങ്ങ് ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു.

55ാമത് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമ്മേളനത്തില്‍ പാകിസ്ഥാന്‍ വീണ്ടും കശ്മീര്‍ പ്രശ്നം ഉന്നയിച്ചപ്പോഴാണ് പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഉദാഹരണങ്ങളിലുൂടെ അനുപമ സിങ്ങ് ചുട്ട മറുപടി നൽകിയത്. ന്യൂനപക്ഷങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും മനുഷ്യാവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം പരാജയപ്പെടുകയും ചെയ്ത പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാന്‍ യാതൊരു അവകാശവുമില്ല – അനുപമ സിങ്ങ് പറയുകയുണ്ടായി.

കശ്മീര്‍ പ്രശ്നം ഉയര്‍ത്താന്‍ ശ്രമിച്ച തുര്‍ക്കിയെയും ഇന്ത്യ വിമര്‍ശിക്കു കയുണ്ടായി. ഇന്ത്യയുടെ ആഭ്യന്തരപ്രശ്നത്തില്‍ തുര്‍ക്കി ഇടപെട്ടതില്‍ പരിതപിക്കുന്നതായും, ഭാവിയിലെങ്കിലും മറ്റൊരു രാജ്യത്തിന്റെ തികച്ചും ആഭ്യന്തരമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും തുര്‍ക്കി മാറിനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ സിങ്ങ് പറഞ്ഞു.

ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചാണ് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി ചില മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ അത്തരം വിഷയത്തില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ല – അനുപമ സിങ്ങ് പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 hour ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago