തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരവെച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിൽ വീണക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കുഴൽ നാടൻ പുറത്ത് വിടുമെന്നാണ് സൂചന.
കുഴൽനാടന്റെ മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പാണ് ഈ വിവരം നൽകുന്നത്. വീണയ്ക്കും എക്സാലോജിക്കിനുമെതിരെ വമ്പൻ വെളിപ്പെടുത്തലുമായിട്ടാണ് തിങ്കളാഴ്ച കുഴൽനാടൻ മാധ്യമങ്ങളെ കാണുക എന്നാണു വിവരം.
വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താനും സാധ്യതയുണ്ടെന്നും മാത്യു കുഴല്നാടന് പറഞ്ഞിരിക്കുന്നതിനു പിറകേയാണിത്. എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്ത കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു കുഴൽനാടൻ ഇക്കാര്യം പറഞ്ഞിരുന്നത്.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…