Crime,

സംഘർഷം അറിഞ്ഞെത്തിയ 4 പൊലീസുകാരെ കൊല്ലത്ത് ലഹരി മാഫിയ പഞ്ഞിക്കിട്ടു, സംസ്ഥാനത്ത് ക്രമ സമാധാനം കൈയ്യിലെടുത്ത് ലഹരി മാഫിയ

കൊല്ലം . സംഘർഷം അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ കൊല്ലത്ത് ഉണ്ടായ ലഹരി മാഫിയയുടെ ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരുക്കേറ്റു. യുവാക്കളായ 4 പ്രതികളെ സാഹസികമായാണു പൊലീസ്‌ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്‌ഷനിലായിരുന്നു അക്രമ സംഭവം അരങ്ങേറുന്നത്.

നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനി ലഹരി മാഫിയ ആക്രമിക്കുകയായിരുന്നു. പിടിയിലായവരെ ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കടന്നുകളഞ്ഞ മറ്റൊരു പ്രതിയെ പോലീസ് തേടുകയാണ്.

അതേസമയം, സംസ്ഥാനത്ത് എക്സൈസ് സംഘത്തിനും പോലീസിനും നേരെയുള്ള ലഹരി മാഫിയകളുടെ ആക്രമണ സംഭവങ്ങൾ വർധിക്കുകയാണ്. കഞ്ചാവ് ഉൾപ്പടയുള്ള ലഹരി കേസ് പ്രതികളെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളും നടക്കുന്നു. തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത്. തലശ്ശേരിയിലെ പ്രധാന ലഹരി വില്‍പനക്കാരും മയക്കുമരുന്ന് കേസിലെ പ്രതികളുമായ അസ്ലമിന്റെ സഹോദര പുത്രന്‍ കെ പി യൂനുസ്, മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപാച്ചു എന്ന ഫൈസല്‍ എന്നിവരാണ് സര്‍ജികല്‍ ബ്ലേഡ് കൊണ്ട് എക്സൈസുക്കാരെ ആക്രമിച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചത്.

എക്സൈസിന്‍റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണറായ ശ്രീനിവാസൻ പോലും ആക്രമിക്കപ്പെട്ടിരി ക്കുകയാണ്. എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറെ ലഹരി മാഫിയ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ടി.എം. ശ്രീനിവാസൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനി ടെയാണ് ലഹരി മാഫിയയുടെ മർദ്ദനമേൽക്കേണ്ടി വന്നത്. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ഒരു സംവിധാനവും സംസ്ഥാനത്ത് നിലവിലില്ല. ലഹരി മാഫിയക്ക് ലഭിക്കുന്ന രാഷ്ട്രീയ രക്ഷാകര്‍തൃത്വം ആണ് ഇതിനൊക്കെ തടസമാകുന്നത് .

കൊലപാതകത്തില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് ഗുണ്ടാ സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പൊലീസ് നേക്കിനില്‍ക്കു കയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ല. ലഹരി മരുന്ന് വ്യാപനം തടയുന്നതിന് പകരം എക്‌സൈസ് ബോധവത്ക്കരണ ക്ലാസുകളിലാണ്. കുഞ്ഞുങ്ങളെ പോലും കൊലയ്ക്ക് കൊടുക്കുന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തലസ്ഥാനത്തിന്റെ സാംസ്‌കാരിക വീഥിയായ മാനവീയം വീഥിയും ലഹരിമാഫിയ സംഘത്തിന്റെ പിടിയിലാണ്. അദ്ധ്യാപികയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ ആക്രണം ഇത് തെളിയിക്കുന്ന തായിരുന്നു. ഇവിടെ നിരവധി തവണ ആക്രമണമുണ്ടായെങ്കിലും മാഫിയാസംഘത്തെ ഭയന്ന് ആരും പൊലീസിൽ പരാതി നൽകാറില്ല. പൊലീസിന്റെ മേൽനോട്ടക്കുറവും എക്സൈസിന്റെ നിരീക്ഷണം കാര്യക്ഷമമല്ലാത്തതും ലഹരി സംഘങ്ങൾ സജീവമാകാൻ കാരണമായിരിക്കുന്നു.

ഈ വർഷം ലഹരിമാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ ഇവിടെ ഒമ്പത് ആക്രമണങ്ങൾ നടന്നെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യമായ അന്വേഷണത്തിൽ തെളിഞ്ഞത്. മാനവീയം വീഥിയിൽ ലഹരി സംഘങ്ങൾ താവളമാക്കുന്നുവെന്നും അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും മുൻ കൗൺസിലർ ഐ.പി. ബിനു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് ഇതേപ്പറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണവും നടന്നു. സിന്തറ്റിക്ക് ലഹരി ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും വലിയ രീതിയിൽ നടക്കുന്നുണ്ട് എന്നതുൾപ്പെടുത്തി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച റിപ്പോർട്ടും ഉന്നത ഉദ്യോഗസ്ഥ തലത്തിൽ സമർപ്പിച്ചിരുന്നിട്ടും ഫലമൊന്നും ഉണ്ടാവുന്നില്ല.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

23 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

24 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 day ago