India

ലോക്‌സഭയില്‍ നിന്ന് വിടപറഞ്ഞ് സോണിയ ഗാന്ധി, രാജ്യ സഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി . മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, 25 വര്‍ഷം നീണ്ട ലോക്‌സഭാ രാഷ്ട്രീയ ജീവിതത്തിനു വിടപറയുന്നു. പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്‍മാറുന്നില്ല. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കും.

രാജസ്ഥാനില്‍ നിന്ന് അവര്‍ ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനസേവനത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമല്ല, മറിച്ച് ഒരു മാറ്റമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മന്‍മോഹന്‍ സിംഗിന്റെ സീറ്റില്‍ നിന്നാണ് സോണിയ രാജ്യ സഭയിലേക്ക് മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് സോണിയയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നതും ഉറപ്പാണ്.

മന്‍മോഹന്‍ സിംഗ് അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുന്നതായ റിപ്പോർട്ടുകൾ വന്നിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ് സോണിയാ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടർന്ന് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും മത്സരിച്ചു. വിജയിച്ചിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് എട്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. 2004ല്‍ സോണിയ കോണ്‍ഗ്രസിന്റെ യുപിയിലെ രണ്ടാമത്തെ ശക്തികേന്ദ്രമായ റായ്ബറേലിയിലേക്ക് മണ്ഡലം മാറി. 1999 മുതല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയായി സോണിയ നിലകൊണ്ടു. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ മുന്‍നിരയില്‍ നിര്‍ത്താന്‍ സോണിയ ശ്രമിച്ചിട്ടുണ്ട്. വനിതാ സംവരണ ബില്ലിലും, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അവര്‍ അടുത്ത കാലത്ത് കടന്നാക്രമണം നടത്തി യിരുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

36 mins ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

59 mins ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

1 hour ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

2 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

2 hours ago

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

6 hours ago