Crime,

ജാഫർ ഭീമന്റവിട PFI യുടെ ‘മാസ്റ്റർ ട്രെയിനർ’! ഇസ്ലാമിക രാജ്യ സ്വപ്നവുമായി ഇനി അഴിക്കുള്ളിലേക്ക്

പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞു വന്ന കണ്ണൂർ സ്വദേശി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് നിർണ്ണായക വിവരങ്ങൾ. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു. കണ്ണൂരിൽ ഇനിയും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രതികൾ ഒളിവിലുണ്ടെന്നാണ് എൻഐഎ നിരീക്ഷണം.

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തി യൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറഞ്ഞിട്ടുണ്ട്.

ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾക്കായാണ് കില്ലർ ടീമിനെ രൂപീകരിച്ചത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിക്കുമ്പോൾ എൻ ഐ എ ഇക്കാര്യം പറഞ്ഞിരുന്നതുമാണ്. 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ചിലരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞവർഷം ജൂലൈ 28നാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെടുന്നത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആരും കോല നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ‘മാസ്റ്റർ ട്രെയിനർ’ ആണ് ഭീമന്റവിടെ ജാഫർ. എൻഐഎ പ്രത്യേക സംഘവും കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചലിലാണ് ഇയാളെ പിടികൂടിയത്. കേസിൽ അറസ്റ്റിലായ 59-ാം പ്രതിയാണ് ജാഫർ. കേസിൽ ഇതുവരെ 60 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി രഹസ്യമായി പ്രവർത്തിച്ചിരുന്ന പിഎഫ്‌ഐയുടെ ഭാഗമായിരുന്നു ജാഫറെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

കേഡർമാർക്ക് ആയുധ പരിശീലനം നൽകുകയും അവരെ ഭീകരാക്രമണ സ്‌ക്വാഡിലേക്ക് റിക്രൂട്ട് ചെയ്ത് പ്രവർത്തിക്കാൻ സജ്ജമാക്കുകയും ചെയ്യുന്നതിന് ജാഫർ നേതൃത്വം നൽകി. എൻഐഎ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ നിരവധി ‘കൊലപാതക ശ്രമങ്ങളിലും’ ആക്രമണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് ഭീമന്റവിട ജാഫർ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ വധക്കേസിലും ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ്. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ഭീകര ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകൾക്ക് ആയുധ പരിശീലനമടക്കം ഇയാൾ നൽകിയിരുന്നതായി എൻ.ഐ.എ. വക്താവ് പറഞ്ഞു. പി.എഫ്.ഐ. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങളായിരുന്നു ഇത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

10 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago