Crime,

‘2016 മുതൽ വീണക്ക് മാസപ്പടി, യഥാർത്ഥ പ്രതി പിണറായി’

കൊച്ചി . മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും 2016 ഡിസംബർ മുതൽ വീണ വിജയന് മാസപ്പടി കിട്ടുന്നുണ്ടെന്നും മാത്യു കുഴൽനാടൻ എം.എൽ.എൽ. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സിഎംആർഎല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

പിണറായി വിജയൻ സർക്കാർ 2016- ൽ അധികാരത്തിൽ വന്നതിന് പിന്നാലെ വീണയ്‌ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. കരിമണലിനു ലീസ് അനുവദിച്ച് കിട്ടാൻ വേണ്ടിയായിരുന്നു ഇത്. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാലോജിക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.

2004 മുതലുള്ള സർക്കരുകൾ എടുത്ത സമീപനം കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രം മതിയെന്നാണ്. എന്നാൽ 2018ൽ വ്യവസായ നയത്തിൽ CMRL നു വേണ്ടി മാറ്റം കൊണ്ട് വരാൻ ശ്രമിച്ചു. സിഎംആർഎല്ലിന് പാട്ടത്തിനു അനുമതി നൽകാൻ പിണറായി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തി. സി എം ആർ എല്ലിന് പാട്ടത്തിന് അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീംകോടതി അധികാരം നൽകിയിട്ടും അത് ചെയ്യുകയുണ്ടായില്ല.

2019ല്‍ കേന്ദ്രസര്‍ക്കാര്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കിയ ശേഷം ആ വര്‍ഷം ഏപ്രിലില്‍ സിഎംആര്‍എല്‍ നു ഉള്ള പാട്ട അനുമതി റദ്ദാക്കി. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടു – മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അസാധാരണമായി ഇടപെടുകയുണ്ടായെന്നും മാത്യു ആരോപിച്ചു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുനപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതിയെന്നും, നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന് മുന്നിലേക്ക് പോയി. ഇത്തരം ഇടപെടലിനാലാണ് വീണാ വിജയന് സിഎംആര്‍എല്‍ മാസപ്പടി നല്‍കിക്കൊണ്ടിരുന്നതെന്ന്മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

10 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

11 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

15 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago