Crime,

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ നിരാഹാര സമരത്തിൽ, ജീവൻ അപകടത്തിൽ, ക്യാമ്പിന്റെ സ്ഥിതി ജയിലിനേക്കാൾ മോശമെന്ന് ഭാര്യ നളിനി

ചെന്നൈ . രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവൻ അപകടാവസ്ഥയിലാണെന്നും ചികിത്സ കിട്ടുന്നില്ലെന്നും ക്യാമ്പിന്റെ സ്ഥിതി ജയിലിനേക്കാൾ മോശമെന്നും ഭാര്യ നളിനി. ഇത് ചൂണ്ടി കാട്ടി നളിനി തമിഴ്നാട് സർക്കാരിനു കത്തയച്ചു. മുരുകനെ പാർപ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിൽ ഒട്ടും സൗകര്യങ്ങളില്ല. നേരത്തേ കഴിഞ്ഞിരുന്ന വെല്ലൂർ സെൻട്രൽ ജയിലിനേക്കാൾ മോശമാണ് അവസ്ഥ. ആഭ്യന്തര സെക്രട്ടറിക്കും മറ്റും അയച്ച കത്തിൽ നളിനി പറഞ്ഞിരിക്കുന്നു.

ക്യാംപിലെ സ്ഥിതി മോശമാണെന്ന് ആരോപിച്ചും ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മുരുകൻ രണ്ടാഴ്ചയോളമായി ക്യാംപിൽ നിരാഹാര സമരം നടത്തി വരുകയാണ്. ഇതേത്തുടർന്ന് ആരോഗ്യം മോശമായ മുരുകൻ അബോധാവസ്ഥയിലാണെന്നും ജീവൻ അപകടത്തിലാണെന്നും നളിനിയുടെ കത്തിൽ പറഞ്ഞിട്ടുണ്ട്.

രാജീവ് ഗാന്ധി വധക്കേസിൽ 30ലേറെ വർഷം ജയിലിൽ കഴിഞ്ഞ ശ്രീലങ്കൻ സ്വദേശികളായ മുരുകൻ, നളിനി, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ അടക്കമുള്ളവരെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022 നവംബറിലാണ് മോചിച്ചിരുന്നത്. പാസ്പോർട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനാൽ മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റുകയായിരുന്നു. എന്നാൽ ക്യാംപിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നേരത്തേയും സമരം നടത്തിയിരുന്നു.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

3 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

26 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago