Kerala

വീണയെയും എക്സാലോജികിനെയും ന്യായീകരിച്ചും വെള്ളപൂശിയും സി പി എം രംഗത്ത്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ച് അണികൾക്കിടയിൽ വെള്ള പൂശാനും സിപിഎം രേഖ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിച്ച് വെള്ള പൂശിയിരിക്കുന്നത്.

കേന്ദ്രസർക്കാർ കേരളത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്ന തായി പറയുന്ന ഭാഗത്താണ് എക്സാലോജിക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദംപോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെയും, സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണ്’ എന്നാണ് രേഖയിൽ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരിയാണെന്നും രേഖയിൽ പറയുന്നു. സർക്കാരിന്റെ വികസനത്തിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റ തിരിഞ്ഞു ആക്രമിക്കുകയെന്ന നിലപാട് സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ പേരോ, എക്സാലോജിക്കിനു മാസപ്പടിയായി പണം കൈമാറിയ സിഎംആർഎലിന്റെ പേരോ പരാമര്ശിക്കാത്ത രേഖയിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുക്കുമ്പോൾ, പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിട്ടില്ല. കേസ് കേസിന്റെ വഴിക്കുപോകു മെന്നായിരുന്നു അപ്പോഴുണ്ടായ സി പി എം വിശദീകരണം. നേതാക്കളുടെ കുടുംബത്തിനുനേരെ ആരോപണങ്ങൾ ഉണ്ടാവുമ്പോൾ ഇത്തരം ഒരു രേഖയിലൂടെ അത് കീഴ്ഘടകങ്ങളിൽ വിശദീകരിക്കാറുമില്ല.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണം തടയുന്നതിനായി വീണയുടെ എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. വീണയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് ഉറപ്പായപ്പോഴാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു KSIDC കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹർജി തള്ളുകയായിരുന്നു.

crime-administrator

Recent Posts

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

31 mins ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

1 hour ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

13 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

15 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

16 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

16 hours ago