Kerala

‘വല്ലാത്ത കഷ്ടം’ കമലാ വിജയന്റെ ചികിത്സയ്ക്ക് 2.69 ലക്ഷം പണമായി നൽകി, ‘കാരുണ്യ പദ്ധതിക്ക് കൊടുക്കാൻ മാത്രം കാശില്ല’

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു നൽകി സർക്കാർ. പൊതുഭരണ വകുപ്പ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുക 2,69 ലക്ഷം പണമാണ് അനുവദിച്ച് നാക്കിയിരിക്കുന്നത്.

അതേസമയം, സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ള കോടികൾ നൽകാത്തതിനെ തുടർന്ന് ആശുപത്രി ഉടമകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിൽ‌ മാത്രം ആശുപത്രികൾക്ക് 1,128 കോടിയിലേറെയാണ് പിണറായി സർക്കാർ നൽകാനുള്ളത്. കാരുണ്യ ലോട്ടറി വരുമാനം ഉപയോ​ഗിച്ച് നടത്തിയിരുന്ന കാരുണ്യപദ്ധതിയുടെ കുടിശിക 189 കോടിയായിട്ടുണ്ട്. കാരുണ്യ ലോട്ടറി വരുമാനം ആവട്ടെ കാരുണ്യപദ്ധതിയിലെ കുടിശിക തീർക്കാൻ ഉപയോഗിക്കാത്തതിനെ തുടർന്നാണ് കുടിശിക വർധിച്ചിരിക്കുന്നത്.

കേന്ദ്രവിഹിതംകൂടി ഉപയോഗിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് 269,07,97,307 രൂപയും സർക്കാർ ആശുപത്രികൾക്ക് 859,61,18,856 രൂപയും നൽകാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നത്. അം​ഗീകരിക്കാനുള്ള ബില്ലുകളിലെ കുടിശിക ആവട്ടെ 400 കോടിയിലേറെയും. 42 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയിൽ ഉള്ളത്.

കുടിശ്ശിക എന്ന് നൽകുമെന്ന് പറയാൻ പോലും സർക്കാരിന് കഴിയുന്നില്ല. പണം ആവശ്യപ്പെട്ട് ആരോ​ഗ്യവരുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ആശുപത്രി മാനേജ്‌മന്റ് പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായിട്ടില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരു ങ്ങുകയാണ് അസോസിയേഷൻ. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ വഴി വർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം നൽകുന്നതാണ് കാരുണ്യ പദ്ധതി.

crime-administrator

Recent Posts

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

57 seconds ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

9 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

10 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

11 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

11 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

12 hours ago