India

കേരളത്തെ കടക്കെണിയിലാക്കാൻ കച്ചകെട്ടിയിറങ്ങി പിണറായി സര്‍ക്കാര്‍

ന്യൂ ഡൽഹി . കേരളത്തെ കടക്കെണിയിലാക്കാൻ കച്ചകെട്ടിയിറങ്ങി പിണറായി സര്‍ക്കാര്‍. 26,226 കോടി രൂപ കൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് കരഞ്ഞു കേണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് തികഞ്ഞ പരാജയമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കേരളം ഇതിനായി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്

പിണറായി സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.62 ലക്ഷം കോടിയായിരുന്നത് കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് 4.29 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. തോമസ് ഐസക്കും കെ.എന്‍. ബാലഗോപാലും ധനകാര്യ മന്ത്രിമായിരുന്ന കാലത്താണ് കേരളത്തിന്റെ പൊതുകടത്തിൽ ഭീമമായ വർധന ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ വീണ്ടും കടമെടുക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ കൗശലം പ്രയോഗിക്കുന്നെന്ന ഗുരുതര ആരോപണവുമായിട്ടാണ് ഇതിനായി ചീഫ് സെക്രട്ടറി വി. വേണു വഴി ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. നികുതി പിരിവിലെ പരാജയവും അനിയന്ത്രിതമായ കടമെടുപ്പും പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ സമ്പദ്ഘടനയെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടാൻ പുതിയ നീക്കം വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

3 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

16 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago