Kerala

മാസപ്പടി വിഷയത്തില്‍ പിണറായി പറഞ്ഞത് അവാസ്തവം, ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ എക്സാലോജിക് മാസപ്പടി വിഷയത്തില്‍ നിയമസഭയില്‍ പറഞ്ഞത് അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ. എക്‌സാലോജിക് കമ്പനിക്ക് മറുപടി നല്‍കാന്‍ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് പറയുന്നത് ഒരു രേഖയും എക്സാലോജിക് ഹാജരാക്കിയില്ലെന്നും കേസെടുക്കണമെന്നുമാണ്.

കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍. എഐ ക്യാമറയിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലും കെ ഫോണിലും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് വി ടി സതീശൻ പറഞ്ഞു.

44 ദിവസം നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ടായിരുന്നില്ല. ധനമന്ത്രിപോലും ഉണ്ടായില്ല. ഭരണം സ്തംഭിച്ചു. ഭീഷണിപ്പെടുത്തി യാണ് നവകേരള സദസ്സിനായി ആളെ കൂട്ടിയത്. സദസ്സിൽവന്ന 70% പേരും പ്രതിപക്ഷത്തിന് വോട്ടു ചെയ്യും. സർക്കാരിനെതിരെ പ്രതിഷേധിച്ച വനിതാ കോൺഗ്രസ് പ്രവർത്തകരെ പുരുഷ പൊലീസുകാര്‍ ക്രൂരമായി മർദിച്ചു.

മുഖ്യമന്ത്രിയുടെ ഗൺമാൻമാരും മർദനത്തിൽ പങ്കാളികളായി. കേസിൽ പ്രതികളായ, മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗൺമാൻമാർ നിയമം അനുസരിക്കുന്നില്ല. പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ട് ഗൺമാൻമാർ പോകുന്നില്ല. ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്നും സതീശൻ പറഞ്ഞു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

44 mins ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

2 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

2 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

3 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

4 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

5 hours ago