Kerala

രാഹുനോട് ആ തീപ്പൊരി പ്രസംഗത്തിന്റെ പകവീട്ടൽ, നാടെങ്ങും പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു വെച്ച് നിശ്ശബ്ദരാക്കുന്ന പോലീസ് രാജിനെതിരെ രൂക്ഷ വിമര്ശനങ്ങളാണ് ഉയരുന്നത്.

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമകേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊതു മുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നി വകുപ്പുകൾ ചുമത്തിയാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. . പത്തനംതിട്ട സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമകേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മാർച്ച് കഴിഞ്ഞ ദിവസങ്ങൾക് ശേഷം ആൺ ഇങ്ങനെ ഒരു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സെക്രെട്ടറിയേറ്റിന്റെ മുൻപിലുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ സർവ സാധാരണമാണ് . അങ്ങനെ യുള്ള മാർച്ചിൽ സംഘർഷം ഉണ്ടായാൽ നേതൃത്വത്തിനെതിരെയാണ് കേസ് ഉണ്ടാവുകയെന്നും ഉള്ളതാണ് യാഥാര്ഥ്യം . എന്നാൽ ഇവിടെ രാഹുൽ മാങ്കൂറ്റത്തിലിനെ തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തിയ പ്രവർത്തകർക്കെതിരെ എത്രയോ കേസുകൾ ഉണ്ടായിട്ടുണ്ട് എന്നാൽ അവരെ ഒന്നും ഇതുപോലെ വീട്ടിൽ കേറി അറസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ രാഷ്ട്രീയമായി പ്രതിപക്ഷത്തെ ഒതുക്കാനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്.

ആർക്ക് നേരെയും ഉണ്ടാവാത്ത നടപടിയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരെ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിക് എതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ കഴിവുള്ള ഒരു തീപ്പൊരി യുവ നേതാവ് തന്നെയാണ് രാഹുൽ എന്ന് നിസ്സംശയം പറയാനാവും. മുഖ്യന് നേരെ നടത്തിയ പ്രതിഷേധ സമരങ്ങളിലൂടെയും ചടുലമായ വാക്കുകളിലൂടെയും രാഹുൽ തന്റെ നട്ടെല്ലിന്റെ ബലം തെളിയിച്ചതുമാണ്.

നവകേരള സദസിനിടെ യൂത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഡിഫിക്കുഞ്ഞുങ്ങളോട് നെഞ്ചുവിരിച്ചു നിന്ന് തിരിച്ചടിക്കുമെന്ന് പറഞ്ഞ രാഹുൽ പിണറായിക്ക് അനഭിമതനായതിൽ അതിശയം തോന്നേണ്ട കാര്യമില്ല . നവകേരള സദസ്സിനിനിടെ മുഖ്യന്റെ മുഖത്ത് നോക്കി തിരിച്ചു തല്ലുമെന്ന് പറഞ്ഞാ രാഹുലിന്റെ വാക്കുകൾ തന്നെ അതിനുദാഹരണമാണ് .മന്ത്രി പിണറായി വിജയനെതിരെയും നടത്തിയ തീപ്പൊരി പ്രസംഗങ്ങൾ തന്നെ അതിന് ഉദാഹരണമാണ് .

ആ തീപ്പൊരി പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ….

യൂത്ത് കോൺഗ്രെസ്സ്കർ ഗാന്ധിയന്മാർ ആണത്രേ. അഭിമാനത്തോടെ പറയുന്നു ഞങ്ങൾ യൂത്ത് കോൺഗ്രെസ്സ്കർ ഗാന്ധിയന്മാർ ആണ്.
ഞങ്ങൾ ഗാന്ധിയന്മാർ ആകുന്നത് നിങ്ങളെത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും തെരുവിൽ നടത്തുന്ന ചെറുത്ത് നിൽപ്പുണ്ടല്ലോ ആ ചെറുത്ത് നിൽപ് കൊണ്ടാണ് ഞങ്ങൾ ഗാന്ധിയന്മാർ എന്ന് പറയുന്നത്.

ഞങ്ങളെ നിങ്ങൾ അടിച്ചു വീഴ്ത്തി. ഇനി ഞങ്ങൾ തല്ലുകൊള്ളാനില്ല. ഇനി ഞങ്ങൾ പ്രതിരോധിക്കുക തന്നെ ചെയ്യും. പ്രതിരോധിക്കാൻ ഇറങ്ങുമ്പോൾ ഇടതു പക്ഷത്തിന് വേണ്ടി പൊളിറ്റിക്കൽ കറക്ട്നെസ്സ് പറയുന്ന എൽ ഡി എഫ് കാരോട് നിങ്ങൾക്ക് ഇഷ്ടമുള്ള പേരതിന് കൊടുക്കാം പക്ഷെ ഞങ്ങൾ പ്രതിരോധിക്കാൻ ഇറങ്ങുകയാണെന്ന് ഉള്ള തീരുമാനം എടുക്കുമ്പോൾ ഇനി തെരുവിൽ ഒരു ഒറ്റ ഡി വൈ എഫ് ഐ ക്കാരന്റെ അടി വാങ്ങി ചോര വീഴ്ത്തുവാൻ ഞങ്ങളുടെ സഹപ്രവർത്തകരെ ഞങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്ന യൂത്ത് കോൺഗ്രസ് പ്രഖ്യപിക്കുകയാണ്. ഇതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago