Kerala

ഗണേശൻ വന്നിട്ടും രക്ഷയില്ല, ആനവണ്ടി ജീവനക്കാർക്ക് പഴയ ഗതി തന്നെ, ശമ്പളം ഇല്ല

ശബരിമല സീസണിൽ റെക്കോർഡ് വരുമാനം ഉണ്ടായിട്ടും ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല. 241 കോടി 10 ലക്ഷം രൂപയാണ് ഡിസംബർ മാസത്തിലെ വരുമാനം. സമീപകാലത്തിലെ ഏറ്റവും വലിയ വരുമാനമാണിത്. എങ്കിലും ജീവനക്കാരുടെ കാത്തിരിപ്പ് മാത്രം മാറ്റം വരാതെ തുടരുന്നു.

റെക്കോഡ് വരുമാനമൊക്കെയുണ്ടങ്കിലും ശമ്പളം കൊടുക്കണമെങ്കില്‍ ഇത്തവണയും ധനവകുപ്പില്‍ നിന്ന് പണം കിട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ആദ്യ ഗഡു ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന 50 കോടി ധനവകുപ്പ് അനുവദിക്കാത്തതാണ് ശമ്പളം വൈകാനും കാരണം. മുന്‍മന്ത്രി ആന്റണി രാജുവിൽ നിന്ന് കെ.ബി.ഗണേഷ്കുമാറെത്തിയതോടെ ഇതിന് മാറ്റമുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.

മന്ത്രിയുടെ പുതിയ നിലപാട് അനുസരിച്, ഡ്രൈവർക്കും കണ്ടക്ടർക്കെങ്കിലും ആദ്യം ശമ്പളം നൽകണം അതായത് അവരാണ് കെ.എസ്.ആര്‍.ടി.സി യെ മുന്നോട്ട് നയിക്കുന്നതെന്നും എന്നാല്‍ ശമ്പളപ്രതിസന്ധിയുടെ കാരണം പഠിച്ച് തുടങ്ങിയെന്നും അടുത്തമാസങ്ങളോടെ കൃത്യമായ വ്യവസ്ഥ കൊണ്ടുവരുമെന്നുമാണ് മന്ത്രിയുടെ നിലപാട്. നിലവിലെ അവസ്ഥയിൽ, എന്ന് ശമ്പളം കൊടുക്കും എന്ന് ഒരു ധാരണയുമില്ല.

സർക്കാരും അതി ഗുരുതരമായ സാമ്പത്തിക പ്രെതിസന്ധിയിലാണ്. സർക്കാർ നൽകുന്ന ധന സഹായം കൂടി ചേർത്തുകൊണ്ടാണ് ആദ്യ ഗഡുവും രണ്ടാം ഗഡുവും ഈ ശമ്പളം നൽകുന്നത്. എന്നാൽ സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം എന്ന് നൽകും എന്നുള്ളത് വ്യക്തത ഇല്ലാത്തതുകൊണ്ട് ശമ്പളം എന്ന് നൽകും എന്ന് ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി.യും പറയുന്നില്ല.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago