India

ലക്ഷദ്വീപില്‍ സൈനിക യാത്ര വിമാനങ്ങൾക്കായി വിമാനത്താവളം, തന്ത്രപരമായ നീക്കവുമായി ഇന്ത്യ

മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാർ ആലോചിച്ചിരുന്നു. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിമാനത്താവളം ആണ് നിർമ്മിക്കുക. നിര്‍മ്മിക്കുക.

അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താനും, ടുറിസത്തിനും പുതിയ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാ കുമെന്ന വിലയിരുത്തലിനിടെയാണ് വിമാനത്താവള പദ്ധതി മുന്നോട്ട് വന്നിരിക്കുന്നത്.

‘യുദ്ധവിമാനങ്ങള്‍, മറ്റ് സൈനിക വിമാനങ്ങള്‍, വാണിജ്യ വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമായ ഒരു ഡ്യുവല്‍ പര്‍പ്പസ് എയര്‍ഫീല്‍ഡ് ഉണ്ടാക്കാനാണ് പദ്ധതി,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി നിര്‍ദ്ദേശം വീണ്ടും സര്‍ക്കാരിന് അയക്കുകയായിരുന്നു.

കടല്‍ക്കൊള്ളയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം ശക്തമാക്കാൻ ഇത് ഉപകരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഈ എയര്‍ഫീല്‍ഡ് ആയിരിക്കും മിനിക്കോയിയിലേത്. ഈ ദ്വീപുകളില്‍ ഒരു എയര്‍സ്ട്രിപ്പ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യ സേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആയിരുന്നു. നിലവിലെ നിര്‍ദ്ദേശമനുസരിച്ച് മിനിക്കോയില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് നേതൃത്വം നൽകുന്നതാണ് .

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

7 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago