Kerala

‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ എന്ന് ഗവർണറെ വിളിച്ച് കേരളം ഭരിക്കുന്ന മുഖ്യന്റെ പാർട്ടി, തീക്കളിയിലേക്ക് പിണറായി

ഗവർണർക്കെതിരെ തൊടുപുഴയിൽ എസ് എഫ് ഐ യുടെ കടുത്ത കരിങ്കൊടി പ്രതിഷേധം. എന്നാൽ ഗവർണർ പ്രതിഷേധക്കാർക് നേരെ കൈ വീശി കാട്ടുക മാത്രമാണ് ചെയ്തത്. റോഡിനോട് ചേർന്ന് നിരവധി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. അസാധാരണമായ ഒരു പ്രതിഷേധമാണ് ഗവർണർക്ക് നേരെ തൊടുപുഴയിൽ ഉണ്ടായിരിക്കുന്നത്. ബാനരടക്കം ഉയർത്തി പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ എത്തുകയായിരുന്നു.

പോലീസ് പ്രതിഷേധക്കാരെ മാറ്റേണ്ടി വന്ന സാഹചര്യം ആണ് ഉണ്ടായത്. ഗവർണർ പോകുന്ന വഴി ശക്തമായ പ്രധിഷേധം ഉണ്ടാകുമെന്നാണ് എസ് എഫ് ഐ പ്രവർത്തകർ അറിയിച്ചത് . നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിൻ്റെ കാരണം. ഇതിനെതിരെ ഇടുക്കിയിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടക്കുന്ന ഘട്ടത്തിലാണ് പ്രതിഷേധ പരിപാടികൾ ഉണ്ടാകുന്നതും അതോടൊപ്പം പൊലീസിന് അവരെ നിയന്ത്രിക്കാനുള്ള സാഹചര്യം ഉണ്ടായതും.

തൊടുപുഴയില്‍ ഗവര്‍ണര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ , കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ട്, പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
അച്ചന്‍കവല, ഷാപ്പുപാടി, വേങ്ങല്ലൂര്‍ എന്നിവടങ്ങളിലാണ് കരിങ്കൊടി പ്രതിക്ഷേധം നടന്നത്. മറ്റൊരിടത്തു ഗവർണർക്കെതിരെ എസ് എഫ് ഐ കറുത്ത ബാനാര്‍ ഉയര്‍ത്തി. വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് എസ് എഫ് ഐ ബാനര്‍ ഉയര്‍ത്തിയത്.

യുവജന സംഘടനകള്‍ക്ക് പിന്നാലെ സിപിഎമ്മും പ്രതിഷേധവുമായി രംഗത്ത് വന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളു ടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

13 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

14 hours ago