പത്തനംതിട്ട . ചക്ക വേവിച്ചത് കൊടുത്തില്ലെന്നു ആരോപിച്ച് റാന്നിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65) നേരെയായിരുന്നു മകൻ വിജേഷിന്റെ(36) ആക്രമണം. സരോജിനിയുടെ ഇരുകൈകളും വിജേഷ് തല്ലിയൊടിക്കുകയാണ് ഉണ്ടായത്. സരോജിനിയുടെ തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
സരോജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന. ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്യ ലഹരിയിലാ യിരുന്ന വിജേഷ് ബന്ധുവീട്ടിൽ നിന്നും ഒരു ചക്കയുമായി വീട്ടിലെത്തിയിരുന്നു. ഉടൻ തന്നെ ചക്ക വേവിച്ച് നൽകണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. ചക്ക വേവിച്ച് കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പുപയോഗിച്ച് അടിച്ചതും മർദ്ദിച്ചതുമെന്ന് പോലീസ് പറഞ്ഞു.
പുറത്ത് പുല്ലുവെട്ടിക്കൊണ്ടിരുന്ന സരോജിനി ഇപ്പോൾ ചക്ക വെട്ടാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. ദേഷ്യത്തിൽ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് സരോജിനിയെ ക്രൂരമായി മർദ്ദിക്കുക യായിരുന്നു. സരോജിനിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിൽ എത്തിക്കുന്നത്. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…