Cinema

ശോഭനയ്ക്ക് 8 ലക്ഷം കൊടുത്ത് പിണറായി, ലക്ഷങ്ങൾ വാരിയെറിഞ്ഞു ‘കേരളീയം’, ആരാണ് സ്‌പോൺസർമാർ?, വിവരാവകാശത്തിന് മറുപടി ഇല്ല, കേരളീയം കോടതി കയറിയേക്കും

മോദിക്കൊപ്പം തൃശൂരിൽ വേദി പങ്കിട്ടതോടെ സഖാക്കളുടെ കണ്ണിലെ കരടായി മാറിയ നടി ശോഭന പിണറായി വിജയനിൽ നിന്നും കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്ത്. ലോകത്തിന് മുൻപിൽ കേരളത്തെ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയിൽ കേരളീയം ബ്രാൻഡ് അംബാസിഡറായ ശോഭനയുടെ നൃത്തത്തിനു എട്ട് ലക്ഷം രൂപയാണ് പിണറായി സർക്കാർ നൽകിയത്.

കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ആകെ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയും. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. കേരളത്തിൻറെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാണ് സർക്കാർ കേരളീയം പരിപാടി നടത്തിയത്. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്ന, മുഖ്യ മന്ത്രിക്കൊപ്പം നിന്ന് സെൽഫിയും എടുത്തിട്ടു പോയ ശോഭന മോദിയ്‌ക്കൊപ്പം വേദി പങ്കിട്ടതോടെ സൈബർ സഖാക്കൾ ഒന്നടങ്കം ഇളകിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡറെ രണ്ടാം പതിപ്പിൽ പങ്കെടുപ്പിക്കാനും സാധ്യത കുറവാണ്. ശോഭനയെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും മാറ്റിയേക്കും എന്ന തരത്തിലും റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

2023 നവംബർ 1 നു ആണ് കേരളീയത്തിന് തുടക്കം കുറിച്ചത് . കടക്കെണിയിൽ മുങ്ങി സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് പോലും പണമില്ലാത്ത സ്ഥിതിയിലും ‘കേരളീയം 2023’ എന്ന പേരിൽ നടത്തിയ ധൂർത്ത് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സർക്കാരിന് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു . എഐ ക്യാമറ, കെ ഫോൺ ഉൾപ്പെടെ എല്ലാ പദ്ധതികളും അഴിമതിയാണ്. വെള്ളക്കരം, വൈദ്യുതി എല്ലാത്തിനും വില കൂട്ടി പണം കണ്ടെത്താനുള്ള ഗവേഷണം നടത്തുന്നതിൽ കേരള സർക്കാർ പി എച് ഡി എടുത്തു.

സ്വന്തം പാർട്ടിക്കാർക്ക് കൈയിട്ട് വാരാനുള്ള ചക്കര ഭരണിയായ കേരളീയം എല്ലാ വർഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് തന്നിട്ടുണ്ട്. സാമ്പത്തിക തകർച്ചയിൽ, തൊഴിലില്ലായ്മയിൽ, കടത്തിൽ, ജീവനക്കാരുടെ ഡിഎ കുടിശിക നൽകാത്തതിൽ, സ്ത്രീ പീഡനങ്ങളിൽ, കുറ്റകൃത്യങ്ങളിൽ, കൊലപാതകങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് കേരളം.

സാധാരണക്കാർക്ക് നടക്കാൻ ഒരു റോഡ് പോലും ഇല്ലാത്ത പ്രാചീനകാലത്തേയ്ക്ക് കേരളം എത്തിയിട്ടുണ്ട്. കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥ കാണാൻ തിരുവന്തപുരത്തേക്ക് വന്നാൽ മതി. എന്നാൽ സർക്കാറിന് വെട്ടിപ്പ് നടത്താൻ പറ്റുന്ന ഒരു പരിപാടിയും പിന്നേയ്ക്ക് നീക്കി വയ്ക്കുന്ന പതിവില്ല.

കേരളീയത്തിന്റെ രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000.

സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 9 ,90 ,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്.

പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കു മെന്നായിരുന്നു സർക്കാർ പറഞ്ഞത്. എതൊക്കെ സ്പോൺസർ മാരെന്നോ എത്രതുകയെന്നോ എന്തിന് വേണ്ടി ചെലവഴിച്ചെന്നോ വിവരാവകാശ പ്രകാരം ചോദിച്ചറിയാൻ എന്നൊന്നും വ്യാമോഹിക്കേണ്ട. ഇതുവരെ ചോദിച്ച ചോദ്യങ്ങളെല്ലാം ഇപ്പോഴും പല വകുപ്പുകൾ കയറി ഇറങ്ങുകയാണ്. കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനായി സർക്കാർ നടത്തിയ കേരളീയം പരിപാടി സർക്കാരിന്റെ ധൂർത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിട്ടുണ്ട്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

1 hour ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

2 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

3 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

4 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

5 hours ago