Crime,

ഗവർണറെ അവഹേളിക്കും വിധം കൊച്ചിൻ കാർണിവലിൽ ‘ഗവർണറും തൊപ്പിയും’ നാടകം, വിലക്ക്

കൊ​ച്ചി​ . ​DYFI പിന്തുണയോടെ ഗവർണറെ അവഹേളിക്കും വിധം കൊച്ചിൻ കാർണിവലിൽ നടത്താനിരുന്ന ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിന്റെ അവതരണാനുമതി ഫോ​ർ​ട്ടു​കൊ​ച്ചി​ ​ആ​ർ.​ഡി.​ഒ തടഞ്ഞു. ബി .​ജെ.​പി​യു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ഫോ​ർ​ട്ടു​കൊ​ച്ചി​ ​ആ​ർ.​ഡി.​ഒ​ ​ക​ർ​ശ​ന​ ​ഉ​പാ​ധി​ ​വ​ച്ച​തോ​ടെ​ ​’​ഗ​വ​ർ​ണ​ർ​”​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ​ ​നാ​ട​കം​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​പേ​ക്ഷി​ക്കുകയായിരുന്നു.​ ​നെ​റ്റ്‌​വ​ർ​ക്ക് ​ഒ​ഫ് ​ആ​ർ​ട്ടി​സ്റ്റി​ക് ​തി​യേ​റ്റ​ർ​ ​ആ​ക്ടി​വി​സ്റ്റ്സ് ​കേ​ര​ള​ ​(​നാ​ട​ക്)​ ​കൊ​ച്ചി​ ​മേ​ഖ​ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​’​ഗ​വ​ർ​ണ​റും​ ​തൊ​പ്പി​യും​”​ ​എ​ന്ന​ ​നാ​ട​ക​ത്തിനാണ് വിലക്ക് ഉണ്ടായത്.

ഭണഘടന പദവിയിലിരിക്കുന്ന സംസ്ഥാനത്തെ പ്രഥമ പൗരനെ അവഹേളിക്കും വിധമുള്ള നാടകം പ​ള്ള​ത്ത് ​രാ​മ​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​ഹാ​ളി​ൽ​ ​ആണ് അവതരിപ്പിക്കാനിരുന്നത്.. ​ബി.​ജെ.​പി​ ​മ​ട്ടാ​ഞ്ചേ​രി​ ​മ​ണ്ഡ​ലം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​കു​മാ​ർ​ ​ക​മ്മ​ത്താ​ണ് ​ആ​ർ.​ഡി.​ഒ​ ​കെ ​മീ​ര​യ്ക്ക് നൽകിയ ​പ​രാ​തിയെ തുടർന്നാണ് നാടകം വിലക്കി കൊണ്ട് ഉത്തരവുണ്ടായത്.​ നാടകത്തിന്റെ പേ​ര​ട​ക്കം​ ​മാ​റ്റ​ണ​മെ​ന്നു​ള്ള​ ​നി​ബ​ന്ധ​ന​യു​ള്ള​ ​നോ​ട്ടീ​സ് ​ആ​ർ.​ഡി.​ഒ​ ​നാ​ട​ക് ​കൊ​ച്ചി​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​പി.​എ.​ ​ബോ​സി​ന് ​ന​ൽ​ക്കുകയായിരുന്നു.

ഭരണഘടനാ പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ​നാ​ട​ക​ത്തി​ന്റെ​ ​പേ​ര് ​മാ​റ്റ​ണമെന്നും ഗ​വ​ർ​ണ​ർ​ ​എ​ന്ന​ ​പ​ദം​ ​ഉ​പ​യോ​ഗി​ക്ക​രു​തെന്നും ആർ.ഡി.ഒ നോട്ടീസിൽ ആവശ്യപ്പെട്ടു. ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളെ​യോ​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​രെ​യോ​ ​പ​രാ​മ​ർ​ശി​ക്കാ​നോ​ ​അ​നു​ക​രി​ക്കാ​നോ​ ​പാ​ടി​ല്ലെന്നും വേ​ഷ​ങ്ങ​ളി​ൽ​ ​മ​ത ​-​ രാ​ഷ്ട്രീ​യ​പ​ര​മാ​യ​ ​യാ​തൊ​ന്നും​ ​പാ​ടി​ല്ലെന്നും ആർ ഡി ഒ നിർദ്ദേശിച്ചു.

​പേ​ര് ​”​പു​ല​രും​ ​മു​മ്പേ​”​ ​എ​ന്നാ​ക്കി.​ ​ഗ​വ​ർ​ണ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​’​അ​ധി​കാ​രി​”​യെ​ന്നാ​ക്കി.​ ​എ​ന്നാ​ൽ​ ​നാ​ട​ക​ത്തി​ന്റെ​ ​ആ​ത്മാ​വ് ​ന​ഷ്ട​പ്പെ​ട്ടെ​ന്നും,​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​അ​വ​ത​ര​ണം​ ​ഉ​പേ​ക്ഷി​ച്ച​തെ​ന്നും​ ​ബോ​സ് ​പ​റ​ഞ്ഞു. ജ​ർ​മ്മ​ൻ​ ​ക​ഥ​യെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​സു​രേ​ഷ് ​കൂ​വ​പ്പാ​ടം​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​നാ​ട​ക​ത്തി​ലെ​ ​അ​ഭി​നേ​താ​ക്ക​ളെ​ല്ലാം​ ​കൊ​ച്ചി​ക്കാ​രാ​ണ്.

അതേസമയം ആർ ഡി ഒ നാടകം വിലക്കിയതിനെതിരെ പ്രതിഷേധിക്കാനാണ് തിയേറ്റർ അംഗങ്ങളുടെ തീരുമാനം. ഡി,​വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്ത് വന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊച്ചിയിൽ ബാനറുകൾ ഉയത്തിയിട്ടുണ്ട്.

crime-administrator

Recent Posts

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 mins ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

12 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

14 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

14 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

15 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

15 hours ago